വ്യാജചാരായം പിടിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേൽപ്പിച്ച കേസ് : പ്രതിയെ കോടതി വിട്ടയച്ചു 

കോട്ടയം : വ്യാജചാരായം പിടിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ കോടതി വിട്ടയച്ചു. നെടുംകുന്നം പ്രദേശത്തു  വ്യാജ വാറ്റ് നടത്തിയ വിവരം അറിഞ്ഞ് പിടികൂടാൻ എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ  കാടൻ ബാബു (ബാബു) ചാക്കോ) എന്നിവരെയെയാണ് കോട്ടയം അഡീഷണൽ സെഷൻസ് നാല് കോടതി  എൽസമ്മ ജോസഫ് ആണ് പ്രതികളെ  വെറുതെ വിട്ടത്. 

Advertisements

2004  ഫെബ്രുവരി 15 നായിരുന്നു കേസിനാസ്പദമായ സംഭവം. നെടുംകുന്നം പ്രദേശത്തു്  വ്യാജ വാറ്റ് നടക്കുന്ന വിവരമറിഞ്ഞ് എത്തിയ എക്സൈസ് ഗാർഡ് ബിജുവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും, എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയുമായിരുന്നു എന്നാണ് കേസ്. ചാക്കോയെ സംഭവ സ്ഥലത്ത് നിന്നും , ബാബുവിനെ പിന്നീടും പിടികൂടി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതികൾ  നിന്ന്  കന്നാസിൽ ഏഴ് ലിറ്റർ ചാരായവും, കോടയും, കുപ്പിയും, ഗ്ലാസും, കുത്താൻ ഉപയോഗിച്ച് കത്തിയും സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയതായി പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.   കോടതി യിൽ നിന്നും കേസ് ഫയൽ  ഹൈക്കോടതി ഇടപെടൽ മൂലം  റീ ക്രിയേറ്റ് ചെയ്തതാണ്. പ്രതികൾക്ക്  വേണ്ടി അഡ്വ. വിവേക് മാത്യു വർക്കി, അജീഷ് പി. നായർ എന്നിവർ ഹാജരായി.

Hot Topics

Related Articles