ലോക വയോജന ദിനാചരണം :  അയ്യർകുളങ്ങര ഗവൺമെൻ്റ് യു പി സ്കൂളിൽ 80 പിന്നിട്ട റിട്ട. അധ്യാപിക ലതികാ ദേവിയെ പൊന്നാട അണിയിച്ച് ആദരിച്ചു 

അയ്യർകുളങ്ങര: ലോകവയോജനദിനത്തോടനുബന്ധിച്ച് വയോധികയായ  അധ്യാപികയെ ആദരിച്ച് അയ്യർകുളങ്ങരയുപി സ്കൂളിലെ വിദ്യാർഥികൾ. സ്കൂളിലെ മുത്തശി മാവിൻചുവട്ടിൽ പി ടി എ പ്രസിഡൻ്റ് ഇ.ജി. സാബുവിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ 80വയസ് പിന്നിട്ടറിട്ട. അധ്യാപിക ലതികാദേവിയെ പൊന്നാട അണിയിച്ച് ആദരിച്ചു.കഥകളും ഗാനാലാപനവുമായി ഒരു മണിക്കൂറോളം ലതിക ടീച്ചർ കുട്ടികൾക്കൊപ്പം ചെലവഴിച്ചു. ഹെഡ് മാസ്റ്റർ ഇൻ ചാർജ് സതീഷ് വി.രാജ്, അധ്യാപകരായ കെ. സനീഷ്,ജിഷ , ആതിര തുടങ്ങിയവർ സംബന്ധിച്ചു.

Advertisements

Hot Topics

Related Articles