കോട്ടയം: നാട്ടുകാരുടെ നടുവൊടിച്ചിരുന്ന വാഗമൺ-ഈരാറ്റുപേട്ട റോഡിൽ മണ്ണ് ഇടിഞ്ഞു ഗതാഗതം തടസപ്പെട്ടു. തീക്കോയി പഞ്ചായത്തിലെ വെള്ളികുളത്തിനും കാരിക്കാട് ടോപിനും ഇടയിലണ് മണ്ണ് ഇടിഞ്ഞു വീണത്. രാത്രി ഒമ്പത് മണിയോടെയായിരിന്നു സംഭവം. റോഡിന്റെ പകുതിയോളം ഭാഗത്ത് മണ്ണും കല്ലും പതിഞ്ഞതിനാൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും, ഈരാറ്റുപേട്ട പോലീസും സ്ഥലത്തെത്തി ഒന്നര മണിക്കൂറിനു ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.
Advertisements