വഖ്‌ഫ് നിയമ ഭേദഗതിക്കെതിരെയുള്ള നിയമസഭ പ്രമേയം പ്രതിഷേധാർഹം : പി.സി. ജോർജ്

കോട്ടയം : രാജ്യത്തെ വിഘടിപ്പിക്കാൻ ശ്രമിക്കുന്ന നിരോധിത സംഘടനകളായ പോപ്പുലർ ഫ്രണ്ടിനെയും സിമിയെയും പ്രോത്സാസാഹിപ്പിക്കുന്നതിന് തുല്യമാണ് കേരള നിയമസഭ പാസാക്കിയ വഖ്ഫ് നിയമ ഭേദഗതിക്കെതിരായുള്ള പ്രമേയമെന്ന് ബി ജെ പി നേതാവ് പി.സി ജോർജ്. വഖ്ഫ് നിയമത്തിൽ 1995-ലും 2013-ലും അന്നത്തെ നേതൃത്വത്തിലുള്ള സർക്കാരുകൾ ഭേദഗതികൾ വരുത്തിയത് കോൺഗ്രസ് ഭേദഗതികളിലൂടെയും അനിയന്ത്രിതമായ അധികാരങ്ങളാണ് വഖ്ഫ് ബോർഡിന് നൽകിയത്. ഈ നിയമത്തിലൂടെ വ്ഖ്ഫ് ഭൂമിയാണെന്ന് വിശ്വസിക്കാൻ കാരണമുണ്ടായാൽ ആ സ്ഥലം വഖ്ഫ് ഭൂമിയായി മാറുകയാണ്. പിന്നീട് ആ ഭൂമി തങ്ങളുടെതാണെന്ന് തെളിയിക്കേണ്ട പൂർണ്ണ ഉത്തരവാദിത്വം ആ വ്യക്തിയുടെതായി മാറുകയാണ്. ഇതിനായി കോടതികൾക്ക് പകരം വഖ്ഫ് ട്രിബ്യൂണലിൽ എത്തി രേഖകൾ സഹിതം ഹാജരാക്കി ബോധ്യപ്പെടുത്തേണ്ടതായി വരുന്നു. ഭരണഘടനയ്ക്ക് മുകളിൽ നിൽക്കുന്ന ഈ അധികാരം ജനാധിപത്യ രാജ്യത്ത് ഒരിക്കലും അനുവദിക്കാൻ കഴിയാത്തതാണ്. അതിനാൽ തന്നെയാണ് ഭരണഘടന ഭേദഗതിയിലൂടെ ഈ കരി നിയമം മാറ്റാൻ കേന്ദ്ര സർക്കാർ തയ്യാറായത്. ഇതിനെതിരെ ശക്തമായ എതിർപ്പാണ് കോൺഗ്രസ് ഉയർത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മുനമ്പത്ത് എത്തി ആ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന കോൺഗ്രസ് തന്നെയാണ് നിയമസഭയിലെത്തി വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ ഐക്യകണ്ഠേന പ്രമേയം പാസാക്കുന്നത്. മുനമ്പം മേഖലയിലെ 600 ഓളം കുടുംബങ്ങളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളും പള്ളിയും ഉൾപ്പടെയുള്ളത് നില നിൽക്കുന്നത് വർഷങ്ങൾക്കു മുമ്പ് ഫാറുഖ് കോളേജ് മാനേജ്‌മെൻ്റിൻ്റെ കയ്യിൽ നിന്നും വില കൊടുത്തു വാങ്ങി ആധാരം കൈവശം വച്ചിരിക്കുന്ന ഭൂമിയിലാണ്. ഈ ഭൂമിയിലാണ് ഇപ്പോൾ വഖ്ഫ് ബോർഡ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. മുനമ്പത്തെയും മറ്റു സമാന വിഷയങ്ങളുടെയും പശ്ചാത്തലത്തിൽ കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ (കെ.സി. ബി.സി) വഖ്ഫ് നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിന് പുല്ലുവില നൽകിയാണ് കേരളത്തിലെ ക്രൈസ്തവ എംഎൽഎമാർ ഉൾപ്പടെയുള്ളവർ ഈ നിയമഭേദഗതിക്കെതിരെ ഐക്യകണ്ഠേന പ്രമേയം പാസാക്കിയത്. ന്യൂനപക്ഷ പ്രീണനം എന്ന പേരിൽ ഈ നാട്ടിൽ നടക്കുന്ന മുസ്ലിം പ്രീണനം ഭരണഘടനയ്ക്ക് എത്രമാത്രം വിരുദ്ധമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് പിന്തുണ തേടി അരമനയിലെത്തുന്ന ഇത്തരം കപട രാഷ്ട്രീയക്കാരെ ബഹുമാനപ്പെട്ട പിതാക്കന്മാർ തിരിച്ചറിയണം. ഇതിലൂടെ കേരളത്തിലും ഇൻഡി മുന്നണി നിലവിൽ വന്നിരിക്കുകയാണെന്ന് പി.സി ജോർജ് പറഞ്ഞു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.