വഖ്ഫ് നിയമഭേദഗതി ബിൽ പാസ്സാക്കിയ നരേന്ദ്രമോദി സർക്കാരിന് അഭിവാദ്യം: ബി ജെ പി കോട്ടയത്ത് പ്രകടനം നടത്തി : ഫ്രാൻസിസ് ജോർജ് എം പിയുടെ കോലം കത്തിച്ചു

കോട്ടയം : വഖ്ഫ് നിയമഭേദഗതി ബിൽ പാസ്സാക്കിയ നരേന്ദ്രമോദി സർക്കാരിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ബി ജെ പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
കോട്ടയത്ത് ആഹ്ലാദപ്രകടനം നടത്തി.
വഖ്ഫ്ബിൽ -ന് എതിരെ വോട്ട് രേഖപ്പെടുത്തിയ കോട്ടയം എം പി ഫ്രാൻസിസ്സ് ജോർജ്-ൻ്റെ കോലവും കത്തിച്ചു.

Advertisements


രാജ്യത്ത് നരേന്ദ്രമോദി സർക്കാരിൻ്റെ നേതൃത്വത്തിൽ വിപ്ലവകരമായ വികസനവും അതോടൊപ്പം ന്യൂനപക്ഷങ്ങളെ ചേർത്ത് നിർത്തുന്ന നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നതിലും ശ്രദ്ധകേന്ദ്രികരിച്ചതുകൊണ്ടാണ് മുനമ്പത്തെ ജനങ്ങളോടൊപ്പം ബി ജെ പി നിന്നതെന്നും ആഹ്ലാദ പ്രകടനം ഉദ്ഘാടനം ചെയ്തുകൊണ്ട് മധ്യ മേഖല വൈ. പ്രസിഡൻ്റ്
ടി എൻ ഹരികുമാർ അഭിപ്രായപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം മണ്ഡലം പ്രസിഡൻ്റ് വി പി മുകേഷ് അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ മണ്ഡലം ജന:സെക്രട്ടറി വിനു ആർ മോഹൻ,ജില്ലാ കമ്മിറ്റി അംഗം അനിൽകുമാർ ടി ആർ , മുൻ മണ്ഡലം പ്രസിഡൻ്റ് അരുൺ മൂലേടം , ബിജുകുമാർ പി എസ് , ജതീഷ് കോടപ്പള്ളി, പ്രദീപ് പാപ്പാലിൽ,
ശ്രീകല അശോക്, ഹരികുട്ടൻ പി എസ് , ധനപാലൻ തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles