വഖഫ് ബില്ലിലെ ചില വ്യവസ്ഥകളോട് യോജിപ്പ് : കേരള കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി

കൊച്ചി : വഖഫ് ബില്ലിലെ ചില വ്യവസ്ഥകളോട് യോജിപ്പെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. മുനമ്ബത്തെ മുൻനിർത്തിയാണ് വഖഫ് ബില്ലിലെ ചില വ്യവസ്ഥകളെ അംഗീകരിക്കുന്നത്.വഖഫ് ബോർഡിലും ട്രിബ്യൂണലിലും നീതി കിട്ടിയില്ലെങ്കില്‍ കോടതിയില്‍ പോകാമെന്ന വ്യവസ്ഥയെ സ്വാഗതം ചെയ്യുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. ആ വ്യവസ്ഥ മുനമ്ബത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. അമുസ്ലീം അംഗത്തെ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയതിനെ അംഗീകരിക്കാനാവില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

Advertisements

അതേസമയം,വഖഫ് സ്വത്തുക്കള്‍ ഊടുവഴിയിലൂടെ പിടിച്ചെടുക്കാനുള്ള ശ്രമമാണ് കേന്ദ്രം വഖഫ് നിയമ ഭേദഗതിയിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ്. വഖഫ് ബില്‍ പാര്‍ലമെന്റില്‍ പാസായാലും കോടതിയില്‍ നേരിടുമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുനമ്ബത്തെ കണ്ണീർ കേരളത്തിലെ എംപിമാർ കണ്ടില്ല

മുനമ്ബത്തെ ജനങ്ങളുടെ കണ്ണീര് എംപിമാർ കണ്ടില്ലെന്നും അത് അടുത്ത തിരഞ്ഞെടുപ്പില്‍ തീർച്ചയായും പ്രതിഫലിക്കുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടർ ഫാ ഫിലിപ്പ് കവിയില്‍. എംപിമാരുടെ പ്രതിഷേധം മുനമ്ബത്തെ ജനങ്ങളുടെ ഹൃദയത്തില്‍ അത് വലിയൊരു മുറിവായി മാറിയെന്നും അത് ജനങ്ങളുടെ മനസില്‍ അവശേഷിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

ലോക്‌സഭ പാസാക്കിയ വഖഫ് നിയമഭേദഗതി ബില്‍ മുനമ്ബം ജനതയ്ക്ക് ആശ്വാസം നല്‍കുന്നതാണെന്ന് സിറോ മലബാർ സഭയും പ്രതികരിച്ചു. എന്നാല്‍ സിറോ മലബാർ സഭയുടെ നിലപാട് ഏതെങ്കിലും പാർട്ടിക്കുള്ള തുറന്ന പിന്തുണയല്ലെന്നും വക്താവ് ഫാദർ ആന്റണി വടക്കേക്കര പറഞ്ഞു. സ്വത്ത് വഖഫ് ചെയ്യുന്നതിനോ മുസ്ലിം സമുദായത്തിനോ തങ്ങള്‍ എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Hot Topics

Related Articles