കാഞ്ഞിരപ്പള്ളി: വരുംദിവസങ്ങളിൽ വഖഫ് ബിൽ ഭാരതത്തിൻ്റെ നിയമനിർമാണ സഭകളിൽ അവതരിപ്പിക്കുമെന്ന കേന്ദ്ര സർക്കാർ നിലപാട് മുനമ്പം ഉൾപ്പെടെ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ വഖഫ് നിയമം മൂലം സ്വത്ത് നഷ്ട്ടപ്പെടുമെന്ന ഭീഷണിയിൽ കഴിയുന്ന മനുഷ്യർക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്. ഭരണഘടനയെ പോലും വെല്ലുവിളിക്കുന്ന നിലവിലെ വഖഫ് നിയമം പരിഷ്ക്കരിക്കേണ്ടത് അനിവാര്യമാണ്.
വില കൊടുത്ത് ഭൂമി മേടിച്ചവർക്ക് തങ്ങളുടെ വസ്തുക്കളിൽ യാതൊരു അവകാശമുമില്ല എന്ന സ്ഥിതി വിശേഷം ഭയാനകമാണ്. അതിനാൽ ഈ സാഹചര്യം ഒഴിവാക്കാനും ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കുന്നതിനും ആവശ്യമായ നിയമ ഭേദഗതികളെ പിന്തുണയ്ക്കേണ്ടത് ഭരണഘടനാ മൂല്യങ്ങളെ ഉയിർത്തിപ്പിടിക്കുന്ന ഏതൊരാളുടെയും കടമയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വഖഫ് നിയമ ഭേദഗതി പാർലമെൻ്റിൽ എത്തുമ്പോൾ കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികൾ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന സിബിസിഐയുടെയും കെസിബിസിയുടെയും നിലപാടിന് പൂർണ പിന്തുണ അറിയിക്കുന്നു. എല്ലാവരുടെയും വോട്ട് മേടിച്ച് പാർലമെൻ്റിൽ എത്തിയവർ ഒരു വിഭാഗത്തിൻ്റെ മാത്രം കൂടെ നിൽക്കുന്നത് ശരിയല്ല. മാത്രവുമല്ല മതേതരത്വത്തിനും ഭരണഘടനക്കു തന്നെയും ഭീഷണിയായി നിൽക്കുന്ന ഒരു നിയമത്തിനെതിരെ നിലകൊള്ളേണ്ട ബാധ്യത ജനപ്രധിനിധികൾക്കുണ്ട്. അതുകൊണ്ട് തന്നെ പ്രസ്തുത ബില്ലിന് അനുകൂലമായി പാർലമെൻ്റിൽ വോട്ട് ചെയ്യണമെന്ന് ബഹുമാന്യരായ ജനപ്രതിനിധികളോട് അഭ്യർഥിക്കുന്നു.