കോട്ടയം : വഖഫ് ബില്ലിനെതിരെ വോട്ട് ചെയ്ത കോട്ടയം എംപി ഫ്രാൻസിസ് ജോർജിന്റെ കോലം കത്തിക്കുകയും ജനങ്ങളെ വഞ്ചിച്ച എംപി പറ്റുമെങ്കിൽ രാജിവച്ച് ഒന്നുകൂടി ജനവിധി തേടാൻ ധൈര്യം കാണിക്കണമെന്നും അല്ലാത്തപക്ഷം ഇത്തരത്തിലുള്ള സമരങ്ങളുമായി മുന്നോട്ടു പോകുമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി കുമരകം മണ്ഡലം പ്രസിഡന്റ് അഭിലാഷ് ശ്രീനിവാസൻ ആവശ്യപ്പെട്ടു , കുമരകം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബിന്ദു കിഷോർ അധ്യക്ഷത വഹിച്ചു.
Advertisements
യോഗത്തിൽ മുൻ മണ്ഡലം പ്രസിഡണ്ട് ആന്റണി അറയിൽ മണ്ഡലം ഭാരവാഹികളായ അരുൺകുമാർ സ്റ്റാൻലി തോമസ് രമണൻ കറുത്ത കുഞ്ഞ്,മോൾവ്യൂ ബൈജു, വിനേഷ് കുമാർ പഞ്ചായത്ത് ഭാരവാഹികളായ സനീഷ് എൻ കെ, ജോജോ കുര്യൻ, സനീഷ് ദാസ്, ശിവൻ പി വി, ഓമനക്കുട്ടൻ ഇ വി തുടങ്ങിയവർ സംസാരിച്ചു.