കുൽഗാമിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ :ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്

ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. സൈന്യത്തിലെ ജൂനിയർ കമ്മീഷണർ ഓഫീസർക്ക് (ജെസിഒ) ഗുരുതര പരുക്കേറ്റു.കുൽഗാമിലെ ഗുഡാർ വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാസേന തിരച്ചിൽ ആരംഭിക്കുകയായിരുന്നു. തിരച്ചിലിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. മറുപടി കൊടുക്കുന്നതിനിടെ സൈന്യത്തിന് ഭീകരനെ വധിക്കാനായി.”ജമ്മു കശ്മീർ പൊലീസിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചത്. സൈന്യവും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് തിരച്ചിൽ നടത്തിയത്. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിക്കപ്പെട്ടു. ജൂണിയർ കമ്മീഷണർ ഓഫീസർക്ക് പരിക്കേറ്റിട്ടുണ്ട്. ഓപ്പറേഷൻ തുടരുകയാണ്,” എന്ന് ക

Advertisements

Hot Topics

Related Articles