കോട്ടയം :കേരള വാട്ടർ അതോറിറ്റി കാര്യാലയത്തിന് കീഴിലുള്ള പ്രദേശങ്ങളായ കോട്ടയം മുൻസിപ്പാലിറ്റി, ഏറ്റുമാനൂർ മുനിസിപ്പാലിറ്റി, കുമരകം, തിരുവാർപ്പ്, അയർക്കുന്നം, കൂരോപ്പട, പാമ്പാടി, പുതുപ്പള്ളി, പനച്ചിക്കാട്, മണർകാട്, വിജയപുരം, അയ്മനം, ആർപ്പൂക്കര, അതിരമ്പുഴ എന്നീ പഞ്ചായത്തുകളിൽ ഉള്ള കേരള വാട്ടർ അതോറിറ്റി ഉപഭോക്താക്കൾ വാട്ടർ ചാർജ് സമയ ബന്ധിതമായി അടക്കണം.
വാട്ടർ ചാർജ് കുടിശ്ശികയുള്ള ഉപഭോക്താക്കളുടെ കണക്ഷനുകൾ വിച്ഛേദിച്ച് റവന്യൂ റിക്കവറിക്ക് ശുപാർശ ചെയ്യുമെന്ന് ജല അതോറിട്ടി അധികൃതർ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓൺലൈൻ മുഖാന്തരം താഴെ സൂചിപ്പിക്കുന്ന ലിങ്കിൽ വാട്ടർ ചാർജ് അടയ്ക്കാവുന്നതാണെന്ന് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
http://epay.kwa.Kerala.gov.in/quickpay
ഉപഭോക്താക്കൾ ലെഡ്ജറിൽ ഫോൺ നമ്പർ നിർബന്ധമായും ചേർക്കേണ്ടതാണ്.
ഇതിന് കോട്ടയം പി.എച്ച് സബ് കാര്യാലയത്തിലെ റവന്യൂ കൗണ്ടറിലോ മേൽ പറഞ്ഞിട്ടുള്ള ഓൺലൈൻ ലിങ്ക് മുഖേനയോ ഫോൺ നമ്പർ രജിസ്റ്റർ ചെയ്യേണ്ടതാണ്.
കണക്ഷൻ പോയിൻ്റ് മാറ്റുന്നത് ഒഴികെയുള്ള ഉപഭോക്ത്ര സേവനങ്ങൾക്ക് etapp എന്ന് ഓൺലൈൻ പോർട്ടൽ മുഖാന്തിരം അപേക്ഷിക്കാവുന്നതാണ്. കണക്ഷൻ പോയിൻറ് മാറുന്നതിന് കേരള വാട്ടർ അതോറിറ്റി കാര്യാലയത്തിൽ നേരിട്ട് അപേക്ഷിക്കാവുന്നതാണ്. ഒരു വർഷം കഴിഞ്ഞ സ്പെഷ്യൽ കണക്ഷനുകളുടെ പുതുക്കൽ ഫീസ് കേരള വാട്ടർ അതോറിറ്റി ക്യാമ്പസിൽ ഉള്ള റവന്യൂ കൗണ്ടറിൽ നിർബന്ധമായും അടക്കേണ്ടതാണ്.
2023ൽ BPL ആനുകൂല്യം ലഭിക്കുന്നതിനു അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 31/03/23 ആണ്.
ഇതിന് റേഷൻ കാർഡിന്റെ പകർപ്പും ആധാർ കാർഡിന്റെ പകർപ്പും ഹാജരാക്കേണ്ടതാണ്.
ഓൺലൈൻ മുഖന്തിരവും BPL അപേക്ഷ സമർപ്പിക്കാവുന്നതാണ്.
http:/kwa.kerala.gov.in/bpl-renewal