വാട്‌സ്അപ്പ് ഉപഭോക്താക്കൾ ശ്രദ്ധിക്കുക..! ഈ കാര്യങ്ങളിൽ ജാഗ്രതയില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് നഷ്ടമായേക്കാം; വാട്‌സ്അപ്പ് അക്കൗണ്ട് കൈവിട്ട് പോകാതിരിക്കാൻ ചെയ്യേണ്ടത് എന്തെല്ലാം

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഏതാനും മണിക്കൂറുകൾ വാട്‌സ്അപ്പും ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും അടക്കമുള്ള സോഷ്യൽ മീഡിയ സൈറ്റുകൾ നിശ്ചലമായപ്പോൾ ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ പ്രേമികൾ അശങ്കയിലായിരുന്നു. ഇപ്പോഴിതാ വാട്സ്ആപ്പ് ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന ജാഗ്രതാ നിർദേശങ്ങളുമായാണ് സോഷ്യൽ മീഡിയ എത്തിയിരിക്കുന്നത്. ഇക്കാര്യങ്ങൾ,ഇല്ലെങ്കിൽ അക്കൗണ്ട് നഷ്ട്ടപ്പെട്ടേക്കാം

Advertisements

വാട്സ് ആപ്പ് ഉപപോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ.അതായത് അക്കൗണ്ട് ബാൻ ചെയ്യാതിരിക്കാൻ യൂസേഴ്‌സ് കമ്പനി ഏർപ്പെടുത്തിയിട്ടുള്ള നിയമാവലികൾ പാലിക്കേണ്ടാതുണ്ട്. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ അക്കൗണ്ട് നഷ്ടപ്പെട്ടേക്കാം ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം. അനാവശ്യമായി മെസ്സേജ് അയക്കാതിരിക്കുക


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാധാരണയായി അറിയാത്ത നമ്പറിൽ നിന്നും ഇഷ്ടപെടാത്ത സന്ദേശം ലഭിച്ചാൽ ആളുകൾ ആദ്യം ചെയ്യുക ആ നമ്പർ ബ്ലോക്ക് ചെയ്യുകയോ റിപ്പോർട്ട് ചെയ്യുകയോ ആണ്. ആളുകളുടെ നമ്പറുകളിലേക്ക് നിരന്തരം വാണിജ്യ പരസ്യങ്ങളടങ്ങുന്ന സന്ദേശങ്ങൾ അയക്കുന്നത് നിങ്ങളുടെ വാട്സ് ആപ്പ് അക്കൗണ്ട് ബാൻ ചെയ്യപ്പെടാൻ കാരണമാകും.
അതേസമയം, വാട്സ് ആപ്പ് അക്കൗണ്ട് ഏതെങ്കിലും സാഹചര്യത്തിൽ സസ്‌പെൻഡ് ചെയ്യപ്പെട്ടാൽ കുറച്ച് സമയത്തിന് ശേഷം അത് വീണ്ടെടുക്കാൻ കഴിയും. എന്നാൽ നയലംഘനം തുടർന്നാൽ അക്കൗണ്ട് തന്നെ നീക്കം ചെയ്യപ്പെടും

തേർഡ് പാർട്ടി അപ്ലിക്കേഷനുകൾ ഒഴിവാക്കുക
ജി.ബി വാട്സ് ആപ്പ്, വാട്സ് ആപ്പ് പ്ലസ്, വാട്സ് ആപ്പ് മോഡ് പോലുള്ള തേർഡ് പാർട്ടി ആപ്പുകൾ ഓൺലൈനിൽ ലഭ്യമാണ്. ഓൺലൈൻ സ്റ്റാറ്റസ് മറച്ചു വെക്കുക പോലുള്ള സാധാരണ വാട്സ് ആപ്പിൽ ലഭ്യമാകാത്ത സൗകര്യങ്ങൾ നൽകുന്ന ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നത് കമ്പനിയുടെ പോളിസിക്ക് വിരുദ്ധമാണ്. അതിനാൽ ഈ ആപ്പുകൾഅക്കൗണ്ട് നഷ്ടപ്പെട്ടേക്കാവുന്നതാണ്

Hot Topics

Related Articles