വയനാട് ദുരിതബാധിതരെ സഹായിക്കുക : കെ.ജി.ബി.ഇ.യു / ഒ.യു കോട്ടയം ജില്ല കൺവൻഷൻ

കോട്ടയം : വയനാട്ടിൽ പ്രകൃതി ദുരന്തത്തിന്റെ ഫലമായി ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും കിടപ്പാടം പോലും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും പൂർണ്ണമായും നാമാവശേഷമായ പ്രദേശങ്ങളെ പുനർ നിർമ്മിക്കാനും ആവശ്യമായ മാനവസ്നേഹത്തിലധിഷ്ഠിതമായ പ്രവർത്തനങ്ങൾക്കായി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് കുറഞ്ഞത്  രണ്ട് ദിവസത്തെ ശമ്പളം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സാലറി ചലഞ്ച് വഴി സംഭരിക്കാൻ  കെ.ജി.ബി. ഇ.യു/ഓ.യു കോട്ടയം ജില്ലാ കൺവൻഷൻ പ്രഖ്യാപിച്ചു. കേരള ഗ്രാമീണ ബാങ്കിലെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക.  പന്ത്രണ്ടാം ഉഭയകക്ഷി കരാർ പ്രകാരമുള്ള മുഴുവൻ ആനുകൂല്യങ്ങളും കേരള ഗ്രാമീണ ബാങ്ക്  ജീവനക്കാർക്ക് നൽകുക തുടങ്ങിയ പ്രമേയങ്ങളും കൺവൻഷൻ പാസ്സാക്കി. നിലവിലുള്ള പ്രസിഡൻ്റ്മാർ ട്രാൻഫറായ പശ്ചാതലത്തിൽ കൺവെൻഷൻ കെ.ജി.ബി.ഇ.യു പ്രസിഡൻ്റായി രാജേഷ് ദിവാകരനേയും, കെ.ജി.ബി.ഒ.യു പ്രസിഡൻ്റായി അരുൺ ജോയിയെയും തെരഞ്ഞെടുത്തു.

Advertisements

കേരള ബാങ്ക് ഹാളിൽ രാവിലെ നടന്ന കൺവൻഷൻ കെ.ജി.ബി.ഇ.യു ജനറൽ സെക്രട്ടറി ബിഗേഷ് ഉണ്ണിയൻ ഉദ്ഘാടനം ചെയ്തു.  കെ.ജി.ബി.ഇ.യു ജില്ലാ കമ്മിറ്റി അംഗം രാജേഷ് ദിവാകരൻ സ്വാഗതം ചെയ്ത യോഗത്തിൽ മേഴ്സി ചാക്കൊ അദ്ധ്യക്ഷത വഹിച്ചു. ലക്ഷ്മി.സി, നിതീഷ് എം.ആർ, ശ്രീജിത്ത് ജി, ശ്രീരാമൻ വി.പി, എബിൻ എം ചെറിയാൻ, ആർ.എ.എൻ റെഡ്യാർ, ബിനു.കെ.കെ,റെന്നി പി.സി, എ. അബ്ദുൽ നാസർ, ബില്ലാ ഗ്രഹാം വി.എസ് തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കെ.ജി.ബി.ഒ.യു കേന്ദ്ര കമ്മിറ്റി അംഗം രമ്യാ രാജിൻ്റെ നന്ദിയോടെ കൺവൻഷൻ സമാപിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.