വയനാട്: പടിഞ്ഞാറത്തറ പതിനാറാംമൈലില്‍ കർഷകരുടെ 800 ലധികം വാഴകള്‍ സാമൂഹ്യവിരുദ്ധർ വെട്ടി നശിപ്പിച്ചു. ജോർജ്ജ് ചാക്കാലക്കല്‍, ബഷീർ തോട്ടോളി, ബിനു കളപ്പുരയ്ക്കല്‍ എന്നിവർ ചേർന്ന് നാട്ടുനനച്ച വാഴകളാണ് വെട്ടിനിരപ്പാക്കിയത്.കുലച്ചതും മൂപ്പെത്തിയതുമായ വാഴകളാണ് വെട്ടി നശിപ്പിച്ചത്. ഇവരുടെ തോട്ടത്തിലെ എണ്ണൂറോളം വാഴകള്‍ ഇരുളിന്റെ മറ പറ്റി സാമൂഹ്യവിരുദ്ധർ നശിപ്പിച്ചിരിക്കുകയാണ്. മൂർച്ചയേറിയ ആയുധം കൊണ്ട് മുറിച്ച നിലയിലാണ് വാഴകളുള്ളത്. രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കർഷകർ പറയുന്നു. സംഭവത്തില്‍ പടിഞ്ഞാറത്തറ പൊലീസ് അന്വേഷണം ആരംഭിച്ചു.
Advertisements