കറികളില്‍ വെളിച്ചെണ്ണയൊഴിച്ചു കൊളസ്‌ട്രോള്‍ കൂട്ടണ്ട: വെളിച്ചെണ്ണയ്ക്ക് പകരം ഈ ഓയിൽ ഉപയോഗിക്കാം 

എല്ലാ കറികളിലും വെളിച്ചെണ്ണ ഉപയോഗിക്കുന്നവരാണ് നമ്മള്‍. ഒരു മുട്ട പൊരിക്കാൻ പോലും ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ വേണം നമുക്ക്.എന്നാല്‍ ഇത് കൊളസ്‌ട്രോള്‍ കൂട്ടുന്നതിന് കാരണമാകും. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഒലീവ് ഓയില്‍. വിറ്റാമിനുകളും ആന്‍റി ഓക്‌സിഡന്‍റുകളും കൊണ്ട് സമ്ബുഷ്ടമാണ് ഇവ. ഒലീവ് ഓയിലില്‍ വിറ്റാമിൻ എ, ഡി, ഇ എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ഇവയില്‍ ഉണ്ട്. ഭക്ഷണം പാകം ചെയ്യാന്‍ ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:

Advertisements

1. ഹൃദയാരോഗ്യം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാല്‍ സമ്ബുഷ്ടമാണ് ഒലീവ് ഓയില്‍. ഇത് എല്‍ഡിഎല്‍ അഥവാ മോശം കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും എച്ച്‌ഡിഎല്‍ അഥവാ നല്ല കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കും. അതിലൂടെ ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

2. വീക്കം കുറയ്ക്കുന്നു

ഒലീവ് ഓയിലില്‍ പോളിഫെനോള്‍ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. ത് ഹൃദ്രോഗം, ക്യാൻസർ, സന്ധിവാതം എന്നിവയുള്‍പ്പെടെയുള്ള രോഗ സാധ്യതകളെ കുറയ്ക്കാന്‍ സഹായിച്ചേക്കാം.

3. രക്തസമ്മർദ്ദം കുറയ്ക്കുന്നു

ഒലീവ് ഓയിലിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തക്കുഴലുകളിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

4. സ്‌ട്രോക്ക് സാധ്യത കുറയ്ക്കുന്നു

ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത് കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും കുറയ്ക്കാനും ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യതകളെ കുറയ്ക്കാനും സഹായിക്കുന്നു.

5. ക്യാൻസർ പ്രതിരോധം

ഒലീവ് ഓയിലില്‍ ആൻ്റിഓക്‌സിഡൻ്റുകളും ആൻ്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് സ്തനാർബുദം, വൻകുടല്‍, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നിവയുള്‍പ്പെടെ ചിലതരം ക്യാൻസര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും.

6. ദഹനം മെച്ചപ്പെടുത്തുന്നു.

ഒലീവ് ഓയില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ സ്വാഭാവിക ഉറവിടമാണ്. ഇത് ദഹനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും.

7. വണ്ണം കുറയ്ക്കാന്‍

വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ഒലീവ് ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

8. ചര്‍മ്മത്തിന്‍റെ ആരോഗ്യം

ഒലീവ് ഓയിലിലെ ആൻ്റിഓക്‌സിഡൻ്റുകളും ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. കൂടാതെ ഇവയില്‍ വിറ്റാമിന്‍ ഇയും അടങ്ങിയിരിക്കുന്നു.

Hot Topics

Related Articles