തടി പെട്ടെന്ന് കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന് അപകടങ്ങള്‍..

തടി പെട്ടെന്ന് കുറയുമ്പോള്‍ കൂടെ വരും ഈ അപകടങ്ങള്‍. അമിതവണ്ണം ആരോഗ്യത്തിന് നല്ലതല്ല. ഇതുപോലെ തന്നെ പെട്ടെന്ന് തൂക്കം കുറയുന്നതും ആവശ്യത്തിന് ശരീരഭാരം ഇല്ലാതിരിയ്ക്കുന്നതുമെല്ലാം അപകടം തന്നെയാണ്.

Advertisements

അമിതവണ്ണം ഇന്നത്തെ കാലത്തെ പ്രധാനപ്പെട്ട ഒരു പ്രശ്‌നം തന്നെയാണ്. പലരും ഇത് സൗന്ദര്യപ്രശ്‌നമായി കണക്കാക്കുന്നുവെങ്കിലും ആരോഗ്യപ്രശ്‌നം കൂടിയാണ് അമിതവണ്ണം. പല രോഗങ്ങള്‍ക്കും ഇടയാക്കുന്ന ഒന്നാണ്. ഇതിനാല്‍ ശരീരഭാരം കൂടാതെ നോക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ തടി കുറയ്ക്കാന്‍ വേണ്ടി പലരും അപകടകരമായ വഴികള്‍ നോക്കാറുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് അനാരോഗ്യത്തിലേയ്ക്ക് നയിക്കുന്നു. പ്രത്യേകിച്ചും പെട്ടെന്ന് തന്നെ ഒരു പരിധി വിട്ട് ശരീരഭാരം കുറയ്ക്കുന്നത്. ഇതു മാത്രമല്ല, ആവശ്യത്തിന് ശരീരഭാരം ഇല്ലാത്തവര്‍ക്കും പല ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകും. ഇത്തരക്കാര്‍ ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കൂട്ടാന്‍ വഴികള്‍ കണ്ടെത്തേണ്ടതും അത്യാവശ്യമാണ്. ആവശ്യത്തിന് ശരീരഭാരമില്ലെങ്കില്‍ വരുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചറിയാം.

തടി പെട്ടെന്ന് കുറയുമ്പോള്‍ കൂടെ വരും ഈ അപകടങ്ങള്‍..

 പ്രതിരോധശേഷി

ശരീരത്തിന് ആവശ്യത്തിന് ഭാരമില്ലാത്തതിനാല്‍ ഉണ്ടാകുന്ന പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ് പ്രതിരോധശേഷി കുറയുന്നത്. ഇത്തരക്കാര്‍ക്ക് അടിക്കടി അസുഖങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. പോഷകക്കുറവാണ് ഭാരക്കുറവിന് കാരണമെങ്കില്‍ ശരീരത്തില്‍ ശ്വേതാണുക്കള്‍ കുറയും, ഇതാണ് പ്രതിരോധശേഷി കുറയുന്നത്.

ഹീമോഗ്ലോബിൻ കൂട്ടാൻ ഈ ഭക്ഷണങ്ങൾ കഴിക്കണം

ഹീമോഗ്ലോബിൻ കൂട്ടാൻ ഈ ഭക്ഷണങ്ങൾ കഴിക്കണം

എല്ലിന്റെ ബലത്തെ 

ഭാരക്കുറവ് പല പോഷകങ്ങളുടേയും കുറവിന് ഇടയാക്കുന്ന ഒന്നു കൂടിയാണ്. അയേണ്‍, കാല്‍സ്യം, വൈറ്റമിന്‍ ഡി തുടങ്ങിയവയുടെ കുറവിന് ഇത് കാരണമാകുന്നു. ഇത് എല്ലിന്റെ ബലത്തെ ബാധിയ്ക്കുന്നു. ശരീരത്തില്‍ ഊര്‍ജക്കുറവുണ്ടാക്കുന്നു. എല്ലിന്റെ ബലക്കുറവ് ഓസ്റ്റിയോപെറോസിസ് പോലുളള പല രോഗങ്ങള്‍ക്കും കാരണമാകുന്നു.

ഗര്‍ഭധാരണത്തെ 

സ്ത്രീകള്‍ക്ക് പ്രത്യുല്‍പാദനപരമായ പല പ്രശ്‌നങ്ങള്‍ക്കും ഭാരക്കുറവ് ഇടയാക്കുന്നു. ആര്‍ത്തവക്രമക്കേടുകളുണ്ടാകുന്നു, ശരീരത്തിലെ കൊഴുപ്പ് കുറയുന്നത് പ്രത്യുല്‍പാദന ഹോര്‍മോണുകളെ ബാധിയ്ക്കുന്നു. ഇത് ഗര്‍ഭധാരണത്തെ ബാധിയ്ക്കുന്നു. ശരീരത്തിന് ആവശ്യത്തിന് തൂക്കമില്ലാത്തത് ഗര്‍ഭധാരണം ബുദ്ധിമുട്ടാക്കുന്നു, കുഞ്ഞിന് ഭാരക്കുറവ്, മാസം തികയാതെയുള്ള പ്രസവം എന്നിവയ്ക്ക് ഇത് ഇടയാക്കുന്നു.

ചര്‍മത്തേയും മുടിയേയും പല്ലിനേയുമെല്ലാം

ചര്‍മത്തേയും മുടിയേയും പല്ലിനേയുമെല്ലാം ശരീരഭാരം കുറയുന്നത് ബാധിയ്ക്കുന്നു. ആവശ്യത്തിന് പോഷകം ശരീരത്തിന് ലഭിയ്ക്കാത്തത് മുടി കൊഴിയാനും വരണ്ട ചര്‍മത്തിനും പല്ലിന്റെ ബലക്കുറവിനും ഇടയാക്കുന്നു. മസിലുകളുടെ ബലത്തെ ബാധിയ്ക്കുന്നു. നിരന്തര ക്ഷീണത്തിനും ഇത് ഇടയാക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.