തടി കുറയ്ക്കാന്‍ വേണ്ടി പല വഴികളും പരീക്ഷിയ്ക്കുന്നവരാണ് മിക്കവാറുംപേര്‍. ഇതിന് കാരണം കണ്ടെത്തിയുളള പരിഹാരം ആവശ്യമാണ്. ഭക്ഷണവും വ്യായാമവുമെല്ലാം തടി കുറയാന്‍ ഏറെ പ്രധാനമാണ്. തടി കുറയ്ക്കാന്‍ ഷുഗറും കാര്‍ബോഹൈഡ്രേറ്റുമെല്ലാം നിയന്ത്രിയ്‌ക്കേണ്ടത് തടി കുറയ്ക്കാന്‍ അത്യാവശ്യവുമാണ്.
ഇതിനായി സഹായിക്കുന്ന ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ചപ്പാത്തി. തടി കുറയ്ക്കാന്‍, രോഗങ്ങള്‍ നിയന്ത്രിയ്ക്കാന്‍ വേണ്ടി ഒരു നേരം അരി ഭക്ഷണം ഉപേക്ഷിച്ച് ചപ്പാത്തിയിലേക്ക് തിരിയുന്നവര്‍ ധാരാളമാണ്. എന്നാല്‍ ചപ്പാത്തി വെറുതേ കഴിച്ചത് കൊണ്ട് കാര്യമില്ല. തടി കുറയ്ക്കാന്‍ ചപ്പാത്തി ഏത് എങ്ങനെ എന്നത് പ്രധാനം തന്നെയാണ്.
ചപ്പാത്തിയുണ്ടാക്കാന്‍
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് ചപ്പാത്തിയുണ്ടാക്കാന്‍ ഉപയോഗിയ്ക്കുന്ന പലതരം പൊടികള്‍ ലഭ്യമാണ്. ഇതില്‍ ആട്ട മാത്രമുള്ളതുണ്ട്. മള്‍ട്ടിഗ്രെയിന്‍ അതായത് പലതരം ധാന്യങ്ങള്‍ ചേര്‍ത്തുണ്ടാക്കിയതുണ്ട്, ജോവര്‍, റാഗി എന്നിവ കൊണ്ടും ചപ്പാത്തിയുണ്ടാക്കാന്‍ സാധിയ്ക്കും. ഇതിന് സഹായിക്കുന്ന പൊടികളും ലഭ്യമാണ്. പല തരം ചപ്പാത്തികള്‍ക്കും പല തരം ഗുണങ്ങളുമാണ്. ആട്ട ചപ്പാത്തിയാണ് കൂടുതല്‍ പേരും ഉപയോഗിയ്ക്കുന്നത്. ഇതില്‍ 70-80 വരെയാണ് കലോറി. ഏകദേശം ചോറിന്റെ കലോറിക്ക് അടുത്തെത്തും. ഇതില്‍ വൈറ്റമിന്‍ ബി, ഫൈബര്‍ എന്നിവയുമുണ്ട്.
തൈര് കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ ഇവയാണ്
തൈര് കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ ഇവയാണ്
മള്‍ട്ടിഗ്രെയിന്‍ ചപ്പാത്തി
മള്‍ട്ടിഗ്രെയിന്‍ ചപ്പാത്തിയില്‍ 8-100 കലോറി വരെയുണ്ട്. ഇതില്‍ വ്യത്യസ്ത ധാന്യങ്ങളായതിനാല്‍ കൂടുതല്‍ പോഷകം ലഭിയ്ക്കും. ജോവര്‍ ചപ്പാത്തിയില്‍ കലോറി 50-60 വരെയാണ്. ഇത് ഗ്ലൂട്ടെന്‍ ഫ്രീ ആണ്. ഗ്ലൂട്ടെന്‍ അലര്‍ജി ഉള്ളവര്‍ക്ക് ഇത് ഉപയോഗിയ്ക്കാന്‍ സാധിക്കും. ഷുഗര്‍ പ്രശ്‌നങ്ങളുള്ളവര്‍ക്കും ഇതേറെ നല്ലതാണ്. റാഗി ചപ്പാത്തിയില്‍ കലോറി 80-90 ആണ് ഉള്ളത്. ഇതില്‍ കാല്‍സ്യം, നാരുകള്‍ എന്നിവയെല്ലാം ഉണ്ട്.
ജോവര്‍ ചപ്പാത്തി
തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ഏറ്റവും നല്ലത് ജോവര്‍ ചപ്പാത്തിയാണ്. ഇതില്‍ കലോറി കുറവാണ്. നാരുകളും ഇതില്‍ ധാരാളമുണ്ട്. ഷുഗര്‍ നിയന്ത്രിയ്ക്കാനും ഏറെ സഹായിക്കുന്നു. ഇതെല്ലാം കാരണം പെട്ടെന്ന് വിശപ്പ് നിയന്ത്രിയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിയ്ക്കാനും ഇത് സഹായിക്കുന്നു. ദഹനാരോഗ്യത്തിനും ഇതേറെ നല്ലതാണ്.
നെയ്യ്
തടി കുറയ്ക്കാനായി ചപ്പാത്തി കഴിയ്ക്കുന്ന രീതിയും പ്രധാനമാണ്. ഇത് നെയ്യ് പുരട്ടി കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്തും. രക്തത്തിലേക്ക് ഷുഗര്‍ കടക്കുന്നത് പതുക്കെയാക്കും. വിശപ്പും പെട്ടെന്ന് കുറയ്ക്കും. ഇതെല്ലാം തടി കുറയ്ക്കാന്‍ സഹായിക്കും. ഇതുപോലെ മിതമായ അളവില്‍ ചപ്പാത്തി കഴിയ്ക്കുകയെന്നതും പ്രധാനമാണ്. ചോറ് ഒഴിവാക്കി പകരം അഞ്ച്, ആറ് ചപ്പാത്തി കഴിച്ചാല്‍ ഗുണമുണ്ടാകില്ല.