ഇടുക്കി: എരുമേലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. എരുമേലി സ്വദേശികളായ അനീഷ്, ബിജു എന്നിവരാണ് മരിച്ചത്. ആദ്യം കിണറ്റിൽ ഇറങ്ങിയാൾക്ക് ഓക്സിജൻ ലഭിക്കാതെ വന്നതോടെ, രണ്ടാമത്തെയാളും കിണറ്റിലിറങ്ങുകയായിരുന്നു.
Advertisements
തുടർന്ന് രണ്ടാമത്തെയാളും മരിച്ചു. മരിച്ച രണ്ട് പേരുടെയും മൃതദേഹം എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.