കാഞ്ഞിരപ്പള്ളി: പട്ടിമറ്റം കറിപ്ലാവിന് സമീപം വീടിന് മുൻവശത്തെ കിണർ ഇടിഞ്ഞ് വലിയ ശബ്ദത്തോടെ ഇടിഞ്ഞ് താഴ്ന്നു. പാറയ്ക്കൽ പി.കെ തങ്കപ്പൻ്റെ വീട്ടിലെ കിണറാണ് രാവിലെ ഒമ്പതേമുക്കാലോടെ ഇടിഞ്ഞു താഴ്ന്നത്. തങ്കപ്പൻ കിണറിന് സമീപത്തു നിന്നും മാറിയ ഉടനാണ് നിറഞ്ഞ കിണർ സംരക്ഷണ ഭിത്തിയുൾപ്പെടെ ഇടിഞ്ഞ് താഴ്ന്നത്.
രാവിലെ കിണറിനുള്ളിൽ നിന്നും വെള്ളം ഓളം തട്ടുന്ന ശബ്ദം കേട്ട് വീട്ടുകാർ നോക്കിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് ശക്തമായ മഴ ഉണ്ടായിരുന്നു. മഴ വെള്ളപാച്ചിലിൽ കിണറ്റിൽ ഇറക്കിയിരിക്കുന്ന റിംഗ് താഴേക്ക് താഴ്ന്നതാണ് പെട്ടന്ന് കിണർ ഇടിഞ്ഞ് താഴുവാൻ കാരണമായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കിണറിലെ മണ്ണ് ഇടിയുന്നതു മൂലം കിണറിനോട് ചേർന്ന വീടും അപകട സ്ഥിതിയിലായതിനാൽ ഇവരോട് സുരക്ഷിതമായ സ്ഥാനത്തേക്ക് താമസം മാറുവാൻ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് നിർദ്ദേശം നൽകിയിട്ടുണ്ട്.