കോട്ടയത്തെ വനിതാ സംരംഭക കൂട്ടായ്മ WEN ഒന്നാം പിറന്നാൾ; ഒന്നാം വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 16 ശനിയാഴ്ച മാങ്ങാനത്ത്

കോട്ടയം: കോട്ടയത്തെ വനിതാ സംരംഭക കൂട്ടായ്മയായ വുമൺ എന്റർപ്രന്യുവർ നെറ്റ് വർക്ക് (WEN) കോട്ടയം ചാപ്റ്റർ ഒന്നാം വാർഷികവും ഓണാഘോഷവും വെൻ ഓണം പൊന്നോണം സെപ്റ്റംബർ 16 ശനിയാഴ്ച രാവിലെ പത്തിന് നടക്കും. മാങ്ങാനം ചാണ്ടീസ് ഹോംസ് ടാൾ കൺട്രി ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ വി.വിഗ്നേശ്വരി മുഖ്യാതിഥിയായി പങ്കെടുക്കും. മാധ്യമപ്രവർത്തക രേഖാ മേനോൻ, റേഡിയോ ജോക്കി ആർ.ജെ നീന എന്നിവർ സ്‌പെഷ്യൽ ഗസ്റ്റായി പങ്കെടുക്കും. നെറ്റ് വർക്കിംങ്, സഹകരണം, പരിശീലനം, മാർഗനിർദേശ എന്നിവയിലൂടെ വനിതാ സംരംഭകരെ ശാക്തീകരിക്കുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോമാണ് വെൻ. കൊച്ചി , തൃശൂർ, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, എന്നിവിടങ്ങളിലായി ആയിരത്തിലധികം അംഗങ്ങളും അഞ്ച് ചാപ്റ്ററുകളും വെന്നിനുണ്ട്. ചെറുകിട മുതൽ വലിയ ബിസിനസ് ഉടമകൾ വരെ ഈ സംരംഭത്തിന്റെ ഭാഗമായുണ്ട്.

Advertisements

Hot Topics

Related Articles