കോട്ടയം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആസൂത്രണത്തിൻ്റെ ഭാഗമായി ബി ജെ പി ജില്ലാതല ശില്പശാല സംഘടിപ്പിച്ചു. വാർഡ് വിഭജന പ്രവർത്തനങ്ങളിൽ സജീവമായി ഇടപ്പെടുന്നതിനും വാർഡ് അടിസ്ഥാനത്തിൽ കമ്മറ്റികൾ രൂപീകരിക്കുന്നതിനും തീരുമാനിച്ചു.
Advertisements
ശില്പശാല ബി ജെ പി സംസ്ഥാന സെൽ കോ : ഓർഡിനേറ്റർ അശോകൻ കുളനട ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ ലിജിൻ ലാൽ അദ്ധ്യക്ഷത വഹിച്ചു. എൻ. കെ. ശശികുമാർ, വി.എൻ. മനോജ് , എൻ. പി. കൃഷ്ണകുമാർ, എസ്. രതീഷ്, പി.ജി. ബിജു കുമാർ എന്നിവർ പ്രസംഗിച്ചു.