വാട്സപ്പും അടിച്ച് മാറ്റപ്പെടാം ! ഇങ്ങനെ കോൾ വന്നാൽ മതി ; മുന്നറിയിപ്പുമായി കേരള സൈബർ പൊലീസ് 

തിരുവനന്തപുരം : മൊബൈല്‍ ഫോണുകളിലേക്ക് വരുന്ന വ്യാജ കാളുകളില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്.ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച്‌ സംസാരിക്കാനെന്ന വ്യാജേന വിളിക്കുന്ന ഇവർ ഫോണില്‍ എത്തുന്ന ഒ.ടി.പി വാങ്ങുന്നതോടെ വാട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കാള്‍ അടിസ്ഥാനമാക്കിയുള്ള വാട്‌സാപ്പ് ആക്ടിവേഷൻ വഴി നിങ്ങളുടെ ഫോണില്‍ വന്ന ഒ.ടി.പി കൈക്കലാക്കാൻ കാള്‍ മെർജ് ചെയ്യാൻ ആവശ്യുപ്പെടുമെന്നും പൊലീസ് ഫേസ്‌ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. തട്ടിപ്പുകാർ ഒ.ടി.പി എന്റർ ചെയ്യുന്നതോടെ നിങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ട് ഫോണില്‍ നിന്ന് ലോഗൗട്ട് ആകുകയും തട്ടിപ്പുകാർ അക്കൗണ്ട് കൈക്കലാക്കുകയും ചെയ്യുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

Advertisements

തട്ടിപ്പുകാര്‍ ഒടിപി എന്റര്‍ ചെയ്യുന്നതോടെ നിങ്ങളുടെ അക്കൗണ്ട് നിങ്ങളുടെ ഫോണില്‍ നിന്ന് ലോഗ് ഔട്ട് ആകുകയും തട്ടിപ്പുകാര്‍ അക്കൗണ്ട് കൈക്കലാക്കുകയും ചെയ്യുമെന്നും പൊലീസ് പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരള പൊലീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് 

വാട്ട്‌സ്‌ആപ്പ് ഇൻസ്റ്റാള്‍ ചെയ്യുമ്ബോള്‍ വെരിഫിക്കേഷന് ആറക്ക OTP ആവശ്യമാണ്. നിങ്ങളുടെ ഫോണിലേയ്ക്ക് വരുന്ന SMS അല്ലെങ്കില്‍ കോള്‍ വഴിയാണ് OTP വെരിഫൈ ചെയ്യേണ്ടത്.

നിങ്ങള്‍ക്ക് സംശയമൊന്നും തോന്നാത്ത രീതിയില്‍ എന്തെങ്കിലും ഒരു സാധാരണ വിഷയത്തെക്കുറിച്ച്‌ സംസാരിക്കാനായി തട്ടിപ്പുകാർ വിളിക്കും.

അതേസമയം തന്നെ തട്ടിപ്പുകാർ മറ്റൊരു ഡിവൈസില്‍ നിങ്ങളുടെ നമ്ബറിന്റെ വാട്ട്‌സ്‌ആപ്പ് രജിസ്ട്രേഷനും ആരംഭിക്കുന്നു.

കോള്‍ അടിസ്ഥാനമാക്കിയുള്ള വാട്ട്‌സ്‌ആപ്പ് ആക്ടിവേഷൻ ഓപ്ഷൻ ആയിരിക്കും അവർ തിരഞ്ഞെടുക്കുക. നിങ്ങളുടെ ഫോണില്‍ വന്ന OTP കൈക്കലാക്കാൻ ഇപ്പോള്‍ വരുന്ന കാള്‍ മെർജ് ചെയ്യാൻ ആവശ്യപ്പെടുന്നു.

നിങ്ങള്‍ കോള്‍ മെർജ് ചെയ്യുന്നു, ഇത് വാട്ട്‌സ്‌ആപ്പില്‍ നിന്നുള്ള വെരിഫിക്കേഷൻ കോളാണ്, കൂടാതെ OTP യും ഉണ്ട്. തട്ടിപ്പുകാർ OTP എന്റർ ചെയ്യുന്നതോടെ നിങ്ങളുടെ അക്കൗണ്ട് നിങ്ങളുടെ ഫോണില്‍ നിന്ന് ലോഗ് ഔട്ട് ആകുകയും തട്ടിപ്പുകാർ അക്കൗണ്ട് കൈക്കലാക്കുകയും ചെയ്യുന്നു.

മറ്റൊരു രീതിയില്‍, തട്ടിപ്പുകാർ എന്തെങ്കിലും കാര്യത്തിന് OTP ആവശ്യപ്പെടുന്നു. തട്ടിപ്പ് മനസിലാക്കാത്ത നിങ്ങള്‍ വാട്ട്‌സ്‌ആപ്പ് ആക്ടിവേഷൻ കോഡായ ഒടിപി പങ്കിടുകയും അക്കൗണ്ട് അപഹരിക്കപ്പെടുകയും ചെയ്യുന്നു.

ചില തട്ടിപ്പുകാർ തെറ്റായ OTP എന്റർ ചെയ്ത് നിങ്ങളുടെ WhatsApp അക്കൗണ്ട് 12 അല്ലെങ്കില്‍ 24 മണിക്കൂർ മരവിപ്പിക്കും. ഇതിനർത്ഥം ആ കാലയളവില്‍ നിങ്ങള്‍ക്ക് അക്കൗണ്ട് ആക്സസ് ചെയ്യാൻ കഴിയില്ല എന്നാണ്.

ഇത്തരത്തില്‍ തട്ടിയെടുക്കുന്ന അക്കൗണ്ട് ഉപയോഗിച്ച്‌ നിങ്ങളുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും മെസ്സേജിലൂടെ പണം ആവശ്യപ്പെടും. കൂടാതെ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ച്‌ നിങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പണം തട്ടിയെടുക്കുന്നതിന് നിങ്ങളെ അപകീർത്തിപ്പെടുത്തുന്ന സ്റ്റാറ്റസും ചിത്രങ്ങളും സന്ദേശങ്ങളും പോസ്റ്റ് ചെയ്യുന്നു.

ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ പരമാവധി ജാഗ്രത പുലർത്തണം. ഡിജിറ്റല്‍ ലോകത്തില്‍ ഇടപെടല്‍ നടത്തുമ്ബോള്‍ കണ്ണും മനസ്സും തുറന്നിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.