ആരോഗ്യത്തിന് ഗുണവും ഒപ്പം ദോഷവും വരുത്തുന്ന ഭക്ഷണങ്ങള്‍ പലതുമുണ്ട്. ഇന്നത്തെ തിരക്കേറിയ ജീവിതസാഹചര്യത്തില്‍ പലര്‍ക്കും പെട്ടെന്ന് ആശ്രയിക്കാവുന്ന ഒരു ആഹാരവസ്തുവായി ബ്രെഡ് മാറിയിരിയ്ക്കുന്നു. പ്രത്യേകിച്ചും വൈറ്റ്‌ബ്രെഡ്. ഇത് ആരോഗ്യത്തിന് പൊതുവേ അത്ര നല്ലതല്ലെന്ന് നമുക്കറിയാം. ഇതിനാല്‍ തന്നെ പലരും വൈറ്റ്‌ബ്രെഡിന് പകരം ബ്രൗണ്‍ ബ്രെഡ് പോലുളളവയിലേക്ക് തിരിഞ്ഞിരിയ്ക്കുന്നു. വൈറ്റ് ബ്രെഡ് കഴിച്ചാല്‍ ഇത് അമിതവണ്ണത്തിനും പ്രമേഹത്തിനുമെല്ലാം ഇടയാക്കുമെന്നു പറയുന്ന ഒരു യുട്യൂബ് വീഡിയോയുണ്ട്. ഇത് സത്യമാണോ എന്നറിയാന്‍ ഞങ്ങളുടെ ഫാക്ട്‌ചെക് ടീം വിദഗ്ധാഭിപ്രായം തേടുകയുണ്ടായി.
വൈറ്റ്‌ബ്രെഡ് പൊതുവേ ആളുകള്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇത് കൂടുതലായി കഴിയ്ക്കുന്നത് നാം പ്രതീക്ഷിയ്ക്കാത്ത പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും. ഇതില്‍ കലോറി കൂടുതലാണ്. മാത്രമല്ല, കാര്യമായ പോഷകങ്ങള്‍ യാതൊന്നുമില്ലതാനും. ഇതിന് ഗ്ലൈസമിക് ഇന്‍ഡെക്‌സ് കൂടുതലാണ്. ഇതിനാല്‍ രക്തത്തിലെ ഗ്ലൂക്കോസ് തോത് പെട്ടെന്നുയരാനും ഷുഗര്‍ പോലെയുള്ള അവസ്ഥകള്‍ക്കും കാരണമാകുകയും ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കൂടി ടൈപ്പ് 2 പ്രമേഹത്തിന് വരെ ഇത് വഴിയൊരുക്കും. രക്തത്തില്‍ പെട്ടെന്ന് ഗ്ലൂക്കോസ് തോതുയരുന്നത് വിശപ്പും വര്‍ദ്ധിപ്പിയ്ക്കും. ഇതെല്ലാം ഷുഗര്‍ മാത്രമല്ല, തടി വര്‍ദ്ധിയ്ക്കാനും ഇടയാക്കുന്നു. അതായത് വീഡിയോയില്‍ പറയുന്നത് സത്യമെന്ന് ചുരുക്കം. വൈറ്റ് ബ്രെഡിന് പകരം തവിട് കളയാത്ത ധാന്യങ്ങള്‍ കൊണ്ടുണ്ടാക്കുന്ന ബ്രെഡ് കഴിയ്ക്കുന്നതാണ് ആരോഗ്യകരം. ഇതിലുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ ആരോഗ്യകരവുമാണ്.