ആരോഗ്യം നല്‍കുന്നതിലും കെടുത്തുന്നതിലും ഭക്ഷണത്തിനുള്ള പങ്ക് എടുത്തുപറയേണ്ടതാണ്. ഭക്ഷണം മാത്രമല്ല, അതുണ്ടാക്കുന്ന രീതിയും അതില്‍ ചേര്‍ക്കുന്ന ചേരുവകളുമെല്ലാം തന്നെ ആരോഗ്യത്തെ സ്വാധീനിയ്ക്കുന്ന ചിലതാണ്. ഭക്ഷണത്തില്‍ ചില ചേരുവകള്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം നല്‍കും. നാം ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ചിലതെങ്കിലും നല്ലതോ മോശമോ എന്നറിയാന്‍ പലര്‍ക്കും ആഗ്രഹമുണ്ടാകും. ഇതില്‍ ഒന്നാണ് വിനെഗര്‍. സര്‍ക്ക എന്നും സൊറുക്ക എന്നുമെല്ലാം നാം ഇതിനെ വിളിയ്ക്കാറുണ്ട്.വിനെഗര്‍ തന്നെ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, കോക്കനട്ട് വിനെഗര്‍ എന്നിങ്ങനെ പല രൂപത്തിലും ലഭ്യമാണ്. അച്ചാറുകളിലും ചില ചൈനീസ് ഭക്ഷണവസ്തുക്കളിലുമെല്ലാം നാം വിനെഗര്‍ ചേര്‍ക്കാറുണ്ട്. വാസ്തവത്തില്‍ വിനെഗര്‍ ആരോഗ്യത്തിന് നല്ലതാണോ എന്നറിയാം.
ദഹനാരോഗ്യത്തിന്
ദഹനരസങ്ങളുടെ ഉല്‍പാദനത്തിന് മികച്ചതാണ് വിനെഗര്‍. ഇത് ഭക്ഷണം ചെറിയ കണികകളായി മാറ്റാന്‍ സഹായിക്കുന്നു. ഇതിലൂടെ ശരീരത്തിന് ഭക്ഷണത്തിലെ പോഷകങ്ങളെ വലിച്ചെടുക്കാന്‍ സാധിയ്ക്കുന്നു. ആരോഗ്യകരമായ കുടല്‍ വ്യവസ്ഥയ്ക്ക് സഹായകമാണ് വിനെഗര്‍. ദഹനാരോഗ്യത്തിന് ഇതേറെ പ്രധാനവുമാണ്. അതേ സമയം ഇത് മിതമായി ഉപയോഗിയ്ക്കുന്നതും ഏറെ പ്രധാനമാണ്. അമിതമായി ഉപയോഗിയ്ക്കുമ്പോള്‍ ഇത് കുടലിന് അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കും.
രക്തത്തിലെ ഗ്ലൂക്കോസ് തോത്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കാന്‍ ഏറെ നല്ലതാണ് ഇത്. വിനെഗര്‍ ഇന്‍സുലിന്‍ സെന്‍സിറ്റീവിററി വര്‍ദ്ധിപ്പിയ്ക്കുന്നു. ഭക്ഷണത്തിലെ ഷുഗര്‍ തോത് അപകടകരമാകാതെ നില നിര്‍ത്താന്‍ സഹായിക്കുന്നു. പ്രമേഹരോഗികള്‍ക്ക് വിനെഗര്‍ ഏറെ നല്ലതാണ്. അവര്‍ക്ക് ഭക്ഷണം കഴിച്ചാലുടന്‍ രക്തത്തിലെ ഗ്ലുക്കോസ് തോത് ഉയരാതിരിയ്ക്കാന്‍ വിനെഗര്‍ സഹായിക്കുന്നു. ഇത് പ്രമേഹനിയന്ത്രണത്തിന് സഹായിക്കുന്നു. പ്രമേഹരോഗികള്‍ ഭക്ഷണം കഴിച്ചാല്‍ ഗ്ലൂക്കോസ് രക്തത്തില്‍ പെട്ടെന്ന് തന്നെ ഉയരാനുള്ള സാധ്യതകള്‍ ഏറെയാണ്. ഇതിനുള്ള നിയന്ത്രണം കൂടിയാണ് ഭക്ഷണത്തില്‍ വിനെഗര്‍ ചേര്‍ക്കുന്നത്.
വിസറല്‍ ഫാറ്റ്
തടി കുറയ്ക്കാന്‍ മികച്ചതാണ് ഇത്. പെട്ടെന്ന് വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കുന്നു. ഇതിലൂടെ ഭക്ഷണം നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഇതേറെ നല്ലതാണ്. പ്രത്യേകിച്ചും വയററില്‍ അടിഞ്ഞു കൂടുന്ന വിസറല്‍ ഫാറ്റ് കുറയ്ക്കാന്‍ ഏറെ ഗുണം നല്‍കുന്ന ഒന്നാണിത്. വയറ്റില്‍ വന്നടിയുന്ന വിസറല്‍ ഫാറ്റാണ് ശരീരത്തിന്റെ മറ്റേത് ഭാഗത്ത് വന്നടിയുന്ന ഫാറ്റിനേക്കാളും ദോഷകരമായത്. ഇത് നിയന്ത്രിയ്ക്കാന്‍ വിനെഗര്‍ നല്ലതാണ്.
ഭക്ഷണത്തിന്റെ രുചി അധികം ഉപ്പ് പോലുള്ളവയ ചേര്‍ക്കാതെ തന്നെ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് ഇത്. ഇതിനാല്‍ ഏറെ ഗുണം ലഭിയ്ക്കുന്നു. ഇതില്‍ തന്നെ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതില്‍ ധാരാളം പോളിഫിനോളുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകള്‍ കാരണമുണ്ടാകുന്ന കോശനാശം നടയാന്‍ സഹായിക്കുന്നു. ഇതുപോലെ ക്യാന്‍സര്‍, ഹൃദയപ്രശ്‌നങ്ങള്‍ എന്നിവ നിയന്ത്രിയ്ക്കാനും ഇത് സഹായിക്കുന്നു.
കൊളസ്‌ട്രോള്‍, ബിപി എന്നിവ കുറയ്ക്കാനും വിനെഗര്‍ സഹായിക്കുന്നു. ഇതും ഹൃദയാരോഗ്യത്തിന് ഗുണകരമായി പ്രവര്‍ത്തിയ്ക്കുന്നു. ശരീരത്തില്‍ നിന്നും നാച്വറല്‍ രീതിയില്‍ ടോക്‌സിനുകള്‍ നീക്കാന്‍ ഏറെ നല്ലതാണ് വിനെഗര്‍. ഇത് ലിവറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിലൂടെയാണ് ഇക്കാര്യം ചെയ്യുന്നു. ശരീരത്തിന്റെ ആകെയുള്ള ആരോഗ്യം സംരക്ഷിയ്ക്കാന്‍ ഇത് സഹായിക്കുന്നു. ശരീരം കാല്‍സ്യം വലിച്ചെടുക്കുന്നത് മെച്ചപ്പെടുത്താന്‍ വിനെഗര്‍ നല്ലതാണ്. ഇതിലൂടെ എല്ലിന്റെ ആരോഗ്യം സംരക്ഷിയ്ക്കാന്‍ സാധിയ്ക്കുന്നു. എല്ലുതേയ്മാനം പോലുള്ള അവസ്ഥകളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കാന്‍ സാധിയ്ക്കുന്നു.
ചര്‍മപ്രശ്‌നങ്ങള്‍ക്കും
ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ അടങ്ങിയ ഒന്നു കൂടിയാണ് വിനെഗര്‍. ഇത് ഭക്ഷണത്തിലെ ദോഷകരമായ ബാക്ടീരിയകളെ കൊല്ലാന്‍ സഹായിക്കുന്നു. നാച്വറല്‍ പ്രിസര്‍വേറ്റീവായി ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുന്ന ഒന്നാണിത്. ഭക്ഷണത്തില്‍ നിന്നുള്ള രോഗാണുബാധകള്‍ തടയാന്‍ ഇതേറെ നല്ലതാണ്. ചര്‍മപ്രശ്‌നങ്ങള്‍ക്കും വിനെഗര്‍ ഗുണകരമാണ്. ഇത് മുഖക്കുരു, എക്‌സീമ എന്നിവ നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്നു. ഇതിന്റെ അസിഡിക് സ്വഭാവം ചര്‍മത്തിലെ പിഎച്ച് നിയന്ത്രണത്തിന് സഹായിക്കുന്നു. ഇന്‍ഫ്‌ളമേഷന്‍ തടയുന്നു. ഇതെല്ലാം തന്നെ ചര്‍മാരോഗ്യത്തിനും ഏറെ പ്രധാനം തന്നെയാണ്.