ഭാര്യയുടെ ആത്മഹത്യ: തിരുവനന്തപുരത്ത് വീണ്ടും പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ; സസ്‌പെൻഷനിലായത് ഭാര്യ ജീവനൊടുക്കിയ കേസിലെ പ്രതി

തിരുവനന്തപുരം: ഗാർഹിക പീഡനത്തെ തുടർന്ന് ആര്യനാട് സ്വദേശിനി സരിത കുമാരി ജീവനൊടുക്കിയ കേസിൽ പ്രതിയും ഭർത്താവുമായ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. പോത്തൻകോട് തെറ്റിച്ചിറ സ്വദേശിയും പൊലീസ് സീനിയർ ക്ലർക്കുമായ എം. വിനോദിനെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.

Advertisements

വിനോദിൻറെ പീഡനമാണ് സരിതയുടെ ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യ കുറിപ്പിലും അന്വേഷണത്തിലും വ്യക്തമായിരുന്നു. വിനോദിനെതിരെ നടപടി സ്വീകരിക്കണമെന്ന് സരിതയുടെ മാതാപിതാക്കൾ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അനുകൂല കോടതി വിധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആവശ്യം തള്ളുകയായിരുന്നു. എന്നാൽ, സംഭവം വിവാദമായതോടെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നിർദേശം നൽകി. ആത്മഹത്യപ്രേരണ കേസിന് പിന്നാലെ സരിതയുടെ മാതാപിതാക്കളെ വീട്ടിൽ കയറി ആക്രമിച്ച കേസിലും വിനോദിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ഇതിൻറെ അടിസ്ഥാനത്തിലാണ് വനിത ബറ്റാലിയൻ കമാണ്ടൻറ് അച്ചടക്ക നടപടി സ്വീകരിച്ചത്.

Hot Topics

Related Articles