ഇടുക്കി : കാട്ടാന ശല്യം പരിഹരിക്കുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട് വനംവകുപ്പ് വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും.
സർക്കാർ നിയോഗിച്ച വനംവകുപ്പ് നോഡൽ ഓഫീസറായ ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് ആർ.എസ് അരുണിന്‍റെ നേതൃത്വത്തിൽ ദേവികുളത്തുള്ള മൂന്നാർ ഡി.എഫ്.ഒ.ഓഫീസിലാണ് യോഗം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വയനാട്ടിൽ നിന്നുള്ള ആർ.ആർ.ടി.സംഘവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറും ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും ശാന്തൻപാറ,ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്‍റുമാരും യോഗത്തിൽ പങ്കെടുക്കും. വനം, പോലീസ്, ഫയർഫോഴ്സ്, ആരോഗ്യം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
പ്രശ്നബാധിത മേഖലകളിൽ സന്ദർശനം നടത്തിയ ആർ.ആർ.ടി.സംഘത്തിൻ്റെ തുടർ പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്യും. അപകടകാരികളായ ആനകളെ പിടികൂടേണ്ടി വന്നാൽ വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കാനാണ് യോഗം.