കാൽപ്പന്തിന്റെ കളത്തിൽ നിന്നും കാടിനെ ക്യാമറയിലാക്കുന്ന കൂട്ടുകാരുടെ കൂട്ട് കൂടി സി.കെ വിനീത് : കോട്ടയത്തെ ഫോട്ടോഗ്രാഫർമാരുടെ എക്സിബിഷനിൽ ഫുട്ബോൾ താരം സി.കെ വിനീതിന്റെ ചിത്രങ്ങളും

കോട്ടയം : പച്ചപ്പുൽ മൈതാനത്തെ തീ പിടിപ്പിച്ച കാലുകളുമായി കാടിനെ ക്യാമറയിലാക്കാകുന്ന കൂട്ടുകാരുടെ കൂട്ട് തേടിയ ഫുട്ബോൾ താരം സി.കെ വിനീതിന്റെ ചിത്രങ്ങളും കോട്ടയത്ത്. ഒക്ടോബർ നാല് മുതൽ എട്ട് വരെ കോട്ടയം പബ്ളിക്ക് ലൈബ്രറി ആർട്ട് ഗാലറിയിൽ നടക്കുന്ന നേച്ചർ വൈബ്സ് വൈൽഡ് ലൈഫ് ഗ്രൂപ്പ് ഫോട്ടോ എക്സിബിഷനിലാണ് സി.കെ വിനീതിന്റെ ചിത്രങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത്. സി.കെ വിനീതിന്റെ ചിത്രങ്ങൾ കൂടാതെ പ്രമുഖ ഫോട്ടോഗ്രാഫർമാരായ കോട്ടയം ഗവ.മെഡിക്കൽ കോളജിലെ മെഡിക്കൽ ഫോട്ടോഗ്രാഫർ അശോകൻ രചന , പ്രഫഷണൽ ഫോട്ടോഗ്രാഫർ സിബി വെള്ളരിക്കുണ്ട് , വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനും ഫോട്ടോഗ്രാഫറുമായ ഷാ സിറാജ് , പ്രഫഷണൽ ഫോട്ടോഗ്രാഫർമാരായ സിബി കെ തമ്പി , ജിമ്മി കാമ്പല്ലൂർ , മാതൃഭൂമി ഫോട്ടോഗ്രാഫർ ജി.ശിവപ്രസാദ് എന്നിവരുടെ വൈൽഡ് ലൈഫ് ഫോട്ടോകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ നാലിന് വൈകിട്ട് അഞ്ചിന് പ്രദർശനം ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ വാസവൻ , എം.എൽ.എമാരായ ചാണ്ടി ഉമ്മൻ , തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും. രാവിലെ 10 മുതൽ രാത്രി എട്ട് വരെയാണ് പ്രദർശനം. ഇത് രണ്ടാം തവണയാണ് കോട്ടയത്ത് പ്രദർശനം നടക്കുന്നത്.

Advertisements

Hot Topics

Related Articles