ന്യൂഡല്‍ഹി: അമിതാഭ് ബച്ചൻ അവതാരകനായ കോൻ ബനേഗാ ക്രോർപതിയുടെ ‘സ്വാതന്ത്ര്യദിന പ്രത്യേക എപ്പിസോഡ്’ ഏറെ ചർച്ച ചെയ്യപ്പെട്ടത് അതിഥികളായ കേണല്‍ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ്, കമാൻഡർ പ്രേരണ എന്നിവരുടെ സാന്നിധ്യം കൊണ്ടായിരുന്നു.തങ്ങളുടെ നിലപാടുകളും ഔദ്യോഗിക ഉത്തരവാദിത്തങ്ങളും പങ്കുവെച്ച ആ ധീരവനിതകള്‍ ‘ഓപ്പറേഷൻ സിന്ദൂറി’നെക്കുറിച്ച് വിശദമായി സംസാരിച്ചിരുന്നു.
ഇന്ത്യൻ സൈനികശക്തിയെക്കുറിച്ചും ദേശസ്നേഹത്തെക്കുറിച്ചുമൊക്കെ കൗതുകപരമായ ചോദ്യങ്ങള്‍ ഉയർത്തിയ അമിതാഭ് ബച്ചൻ കേണല്‍ സോഫിയ ഖുറേഷിയോട് ചോദിച്ച ചോദ്യമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു ലക്ഷത്തിന്റെ ചോദ്യത്തിലാണ് അവതാരകൻ ഇന്ത്യയുടെ ധീരവനിതകളുടെ വായനാശേഷിയെ അളന്നുകൊണ്ട് ചോദ്യമെറിഞ്ഞത്- ‘ജയിംസ് ക്ലെയർ എഴുതിയ ഏത് ബെസ്റ്റ് സെല്ലർ പുസ്തകത്തിന്റെ ഉപശീർഷകമാണ് ‘ചെറിയ മാറ്റങ്ങള്‍, ശ്രദ്ധേയമായ ഫലങ്ങള്‍’ (Tiny Changes, Remarkable Results)?’
അവതാരകൻ കൊടുത്ത ഓപ്ഷനുകള്‍ ഇതൊക്കെയായിരുന്നു;
A. ഫ്രീക്കണോമിക്സ്
B. തിങ്കിംഗ് ഫാസ്റ്റ് ആൻഡ് സ്ലോ
C. ആറ്റോമിക് ഹാബിറ്റ്സ്
D. നഡ്ജ്
ചോദ്യത്തിന് ഉത്തരമായി ഓപ്ഷൻ C- ആറ്റോമിക് ഹാബിറ്റ്സ് ആണ് സോഫിയ ഖുറേഷി തിരഞ്ഞെടുത്തത്. താൻ ഈ പുസ്തകം വായിക്കുക മാത്രമല്ല, ജീവിതത്തില്‍ പകർത്തുകയും ചെയ്തിട്ടുണ്ടെന്ന് കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. ഈ പുസ്തകം വായിക്കാൻ അവർ യുവാക്കളെ ഉപദേശിക്കുകയും ചെയ്തു.