ദുർമന്ത്രവാദത്തിന്റെ മറവിൽ വീണ്ടും വൻ കവർച്ച

തിരുവനന്തപുരം• വെള്ളായണിയില്‍ ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ വന്‍ കവര്‍ച്ച. കുടുംബത്തിലെ ശാപം മാറ്റാനുള്ള പൂജയ്ക്കെത്തിയ കളിയിക്കാവിള സ്വദേശിനിയായ ആള്‍ദൈവവും സംഘവും 55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കവര്‍ന്നെന്നു പരാതി. സ്വര്‍ണവും പണവും പൂജാമുറിയില്‍ അടച്ചുവച്ച് പൂജിച്ചാലേ ഫലം കിട്ടൂവെന്ന് പറഞ്ഞാണ് കൈക്കലാക്കിയത്. തിരികെ ചോദിച്ചപ്പോള്‍ കുടുംബത്തെ ഒന്നാകെ കുരുതികൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതി.

Advertisements

കുടുംബത്തിലെ മരണങ്ങളില്‍ മനം തകര്‍ന്നാണ് വെള്ളായണി കൊടിയില്‍ വീട്ടിലെ വിശ്വംഭരനും മക്കളും തെറ്റിയോട് ദേവിയെന്ന് അവകാശപ്പെടുന്ന കളിയിക്കാവിളയിലെ ആള്‍ദൈവത്തില്‍ അഭയം പ്രാപിക്കുന്നത്. ആള്‍ദൈവമായ വിദ്യയും നാലംഗസംഘവും 2021 ആദ്യം പൂജക്കായി വെള്ളായണിയിലെ വീട്ടിലെത്തി. വീട്ടില്‍ അടുത്തുതന്നെ വീണ്ടും ദുര്‍മരണം ഉണ്ടാകുമെന്ന് പറഞ്ഞ് വിദ്യ കുടുംബത്തെ ഭീഷണിപ്പെടുത്തി. സഹോദരന്‍ മരിച്ച വിഷയത്തില്‍ കഴിഞ്ഞിരുന്ന വീട്ടമ്മയും മറ്റും ഇത് വിശ്വസിച്ചു. തുടര്‍ന്ന് വീട്ടിലെ ഒരു മുറി പൂജാകേന്ദ്രമാക്കി മാറ്റി. മുറിയും അലമാരയും തട്ടിപ്പിനുള്ള ഉപാധിക്കളാക്കിയായിരുന്നു തുടര്‍ന്നുള്ള നീക്കങ്ങള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാത്രിയുടെ മറവിലായിരുന്നു പൂജകള്‍. ദേവി പ്രീതിപ്പെടണമെങ്കില്‍ സ്വര്‍ണവും പണവും പൂജാമുറിയിലെ അലമാരിയില്‍ വച്ച് പൂട്ടി പൂജിക്കണമെന്ന് വിദ്യ നിര്‍ദേശിച്ചു. ദേവിയും അദൃശ്യമായി ഇരുതല സര്‍പ്പവും മുറിയിലുണ്ടാകുമെന്ന് വീട്ടുകാരോടു പറഞ്ഞു. പതിനഞ്ച് ദിവസം അലമാര തുറക്കാന്‍ പാടില്ലെന്നും ആള്‍ദൈവം അറിയിച്ചതായി പരാതിയിൽ പറയുന്നു.എന്നാൽ പതിനഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ അലമാര തുറക്കാന്‍ ആള്‍ദൈവമെത്തിയില്ല. അന്വേഷിച്ചപ്പോള്‍ ശാപം തീര്‍ന്നില്ലെന്നും മൂന്ന് മാസം കഴിയുമെന്ന് മറുപടി. പിന്നീടത് ഒരു വര്‍ഷമായി. ഒടുവില്‍ ഗതികെട്ട് വീട്ടുകാര്‍ തന്നെ അലമാര തുറന്നപ്പോള്‍ സ്വര്‍ണവുമില്ല, പണവുമില്ല. തുടര്‍ന്ന് വിദ്യയെ ബന്ധപ്പെട്ടപ്പോള്‍ കേസ് കൊടുത്താല്‍ കുടുംബത്തെ ഒന്നാകെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായി വീട്ടുകാര്‍ പറയുന്നു. നഷ്ടമായവ വീണ്ടെടുക്കാന്‍ ഈ കുടുംബം സ്റ്റേഷനുകള്‍ കയറി ഇറങ്ങുകയാണ്. തട്ടിപ്പ് സംഘം ആള്‍ദൈവമായി അടുത്ത പൂജാകേന്ദ്രങ്ങളും തേടുന്നു. ഇലന്തൂരും വെള്ളായണിയൊന്നും അവസാനിക്കുന്നേയില്ല.

Hot Topics

Related Articles