ഈ 87 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രീ- എൻട്രി വിസയില്ലാതെ ഇനി യുഎഇ സന്ദര്‍ശിക്കാം

87 രാജ്യങ്ങളിലെ പൗരന്മാർക്ക് പ്രീ-എൻട്രി വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശന അനുമതി നല്‍കി യുഎഇ വിദേശകാര്യ മന്ത്രാലയം.എന്നാല്‍ പുതുക്കിയ ലിസ്റ്റിലും ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടില്ല. സാധാരണ പാസ്പോർട്ട് ഉള്ളവർക്കോ, അമേരിക്ക നല്‍കുന്ന സന്ദർശക വിസയോ പെർമനന്റ് റെസിഡൻസ് കാർഡോ അല്ലെങ്കില്‍ യുകെയിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുള്ള റെസിഡൻസ് വിസയോ ഉള്ള ഇന്ത്യൻ പൗരന്മാർക്കാണ് നിലവില്‍ യുഎഇ പ്രവേശനം അനുവദിക്കുന്നത്. 14 ദിവസത്തെ കാലാവധിയുള്ള ഈ വിസകള്‍ക്ക് 14 ദിവസം കൂടി യുഎഇയില്‍ തുടരാനുള്ള അനുമതിക്ക് വേണ്ടി അപേക്ഷിക്കാൻ സാധിക്കും.പുതുക്കിയ ചട്ടങ്ങള്‍ അനുസരിച്ച്‌ 110 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാർ യുഎഇയില്‍ എത്തുന്നതിന് മുൻപ് വിസ നേടിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ ഒപ്പം ഐഡൻ്റിറ്റി, സിറ്റിസണ്‍ഷിപ്പ്, പോർട്ട് സെക്യൂരിറ്റി, കസ്റ്റംസ് (ഐസിപി) എന്നിവയ്ക്കായി ഫെഡറല്‍ അതോറിറ്റിയുമായി ബന്ധപ്പെടാനും സാധിക്കും.

Advertisements

അതേസമയം ജിസിസി പൗരന്മാർക്ക് യുഎഇ സന്ദർശിക്കാൻ വിസയോ സ്പോണ്‍സർഷിപ്പോ ആവശ്യമില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ജിസിസി രാജ്യങ്ങള്‍ നല്‍കുന്ന പാസ്പോർട്ടോ തിരിച്ചറിയല്‍ രേഖയോ ഹാജരാക്കുന്നവർക്ക് യുഎഇ പ്രവേശനം അനുവദിക്കും. മുൻ‌കൂർ വിസ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയ്ക്കായി https://www.visitdubai.com/en/plan-your-trip/visa-information എന്ന വെബ്സൈറ്റ് സന്ദർശിക്കാം.യോഗ്യരായ ആളുകള്‍ക്ക് 10 ദിവസത്തെ ഗ്രേസ് പിരീഡോടു (Grace Period) കൂടി 30 ദിവസങ്ങള്‍ക്കുള്ളില്‍ എൻട്രി വിസ നേടാൻ സാധിക്കും. തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ നിന്നുമുള്ളവർക്ക് വിസ നേടാൻ 90 ദിവസത്തെ സമയപരിധി ലഭിക്കും. മുൻകൂർ വിസ ആവശ്യമുള്ള രാജ്യങ്ങളിലെ പൗരന്മാർ യുഎഇയില്‍ എത്തും മുൻപ് തന്നെ ഒരു സ്പോണ്‍സർ മുഖേന എൻട്രി പെർമിറ്റ് നേടിയിരിക്കണം. സന്ദർശനത്തിന്റെ ഉദ്ദേശം അനുസരിച്ചാകും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് എൻട്രി പെർമിറ്റ് നല്‍കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രീ – എൻട്രി വിസ ആവശ്യമില്ലാത്ത രാജ്യങ്ങള്‍:

അല്‍ബേനിയ, അൻഡോറ, അർജൻ്റീന, അർമേനിയ, ഓസ്‌ട്രേലിയ, ഓസ്ട്രിയ, അസർബൈജാൻ, ബഹ്‌റൈൻ, ബാർബഡോസ്, ബെലറൂസ്, ബെല്‍ജിയം, ബോസ്‌നിയ, ഹെർസ്ഗോവിന, ബ്രസീല്‍, ബ്രൂണൈ, ബള്‍ഗേറിയ, കാനഡ, ചിലി,ചൈന, കൊളംബിയ, കോസ്റ്റ റിക്ക, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, എല്‍ സാല്‍വഡോർ, എസ്റ്റോണിയ, ഫിജി, ഫിൻലാൻഡ്, ഫ്രാൻസ്, ജോർജിയ, ജർമ്മനി, ഹംഗറി, ഹോങ്കോംഗ് (ചൈനയുടെ പ്രത്യേക ഭരണ പ്രദേശം), ഐസ്‌ലാൻഡ്, ഇസ്രായേല്‍, ഇറ്റലി, ജപ്പാൻ, ഖസാക്കിസ്ഥാൻ, കിരിബാത്തി, കുവൈറ്റ് , ലാത്വിയ, ലിച്ചെൻസ്റ്റീൻ, ലിത്വാനിയ, ലക്സംബർഗ്, മലേഷ്യ, മാലിദ്വീപ്, മാള്‍ട്ട, മൗറീഷ്യസ്, മെക്സിക്കോ, മൊണാക്കോ, മോണ്ടിനെഗ്രോ, നൗറു, ന്യൂസിലാൻഡ്, നോർവേ, ഒമാൻ, പരാഗ്വേ, പെറു, പോളണ്ട്, പോർച്ചുഗല്‍, ഖത്തർ, റിപ്പബ്ലിക് ഓഫ് അയർലൻഡ്, റൊമാനിയ, റഷ്യ, സെൻ്റ് വിൻസെൻ്റ് ആൻഡ് ഗ്രനേഡൈൻസ്, സാൻ മറിനോ, സൗദി അറേബ്യ, സെർബിയ, സെയ്‌ഷെല്‍സ്, സിംഗപ്പൂർ, സ്ലൊവാക്യ, സ്ലൊവേനിയ, സോളമൻ ദ്വീപുകള്‍, ദക്ഷിണ കൊറിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്,ബഹാമസ്, നെതർലാൻഡ്സ്, യുകെ, ഉക്രെയ്ൻ, ഉറുഗ്വേ, യുഎസ്, വത്തിക്കാൻ, ഹെല്ലനിക്, ബോസ്നിയ, കൊസോവോ.

Hot Topics

Related Articles