ലോക്സഭാ തെരഞ്ഞെടുപ്പ് ; ആദ്യ ഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം മാർച്ച്‌ 27 ആണ്. മാർച്ച്‌ 30 വരെ നാമനിർദേശ പട്ടിക പിൻവലിക്കാനും സമയമുണ്ട്. ഏപ്രില്‍ 19നാണു 102 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ്.

Advertisements

ആദൃ ഘട്ടം ഏപ്രില്‍ 19, രണ്ടാം ഘട്ടം ഏപ്രില്‍ 26, മൂന്നാം ഘട്ടം മെയ് 7, നാലാം ഘട്ടം മെയ് 13, അഞ്ചാം ഘട്ടം മെയ് 20, ആറാം ഘട്ടം മെയ് 25, ഏഴാം ഘട്ടം ജൂണ്‍ 1 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുക. 7 ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. എല്ലാ സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് തയാറെടുപ്പുകളേക്കുറിച്ചുള്ള ദേശീയ സര്‍വെ കഴിഞ്ഞ ദിവസം കമ്മീഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. ഏഴു ഘട്ടങ്ങളായിരിക്കും ഇക്കുറിയും വോട്ടെടുപ്പ്.

Hot Topics

Related Articles