ഭാര്യയും ഭാര്യ വീട്ടുകാരും മാനസികമായി പീഡിപ്പിക്കുന്നു : ചിതാഭസ്മം അഴുക്ക് ചാലിൽ ഒഴുക്കണം : യുവ ടെക്കി ജീവനൊടുക്കി ‘

ലഖ്നോ: യു.പിയില്‍ ഭാര്യയും ഭാര്യവീട്ടുകാരും മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച്‌ 33 കാരനായ ടെക്കി യുവാവ് ജീവനൊടുക്കി.ഭാര്യയുടെ മാതാപിതാക്കള്‍ ഭീഷണിപ്പെടുത്തിയതായും തന്നെ വ്യാജ കേസുകളില്‍ കുടുക്കിയതായും മോഹിത് യാദവ് മരിക്കുന്നതിന് മുമ്ബ് റെക്കോഡ് ചെയ്ത വിഡിയോയിലുണ്ട്. മരണത്തിന് ശേഷവും നീതി ലഭിക്കുന്നില്ല എങ്കില്‍ തന്റെ ചാരം അഴുക്കു ചാലില്‍ ഒഴുക്കിക്കളയണമെന്നും വിഡിയോയില്‍ മോഹിത് പറയുന്നുണ്ട്.

Advertisements

വ്യാഴാഴ്ചയാണ് മോഹിത് ഇറ്റാവ റെയില്‍വേ സ്റ്റേഷനു പുറത്തുള്ള ജോളി ഹോട്ടലില്‍ മുറിയെടുത്തത്. ഒരു ദിവസം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് ഹോട്ടല്‍ ജീവനക്കാർ മുറി പരിശോധിച്ചപ്പോഴാണ് മോഹിത്തിനെ തൂങ്ങിയ നിലയില്‍ കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സിമന്റ് കമ്ബനിയില്‍ ഫീല്‍ഡ് എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു യുവാവ്. ഏഴു വർഷത്തെ പ്രണയത്തിന് ശേഷമാണ് 2023ല്‍ മോഹിത് പ്രിയയെ വിവാഹം കഴിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടുമാസം മുമ്ബാണ് ബിഹാറില്‍ പ്രിയക്ക് അധ്യാപന ജോലി കിട്ടിയത്. ആ സമയത്ത് ഗർഭിണിയായിരുന്നു. എന്നാല്‍ കുഞ്ഞിനെ അബോർട്ട് ചെയ്യാൻ പ്രിയയുടെ അമ്മ നിർബന്ധിച്ചതായും മോഹിത് വിഡിയോയില്‍ ആരോപിച്ചു. പ്രിയയുടെ ആഭരണങ്ങളെല്ലാം അമ്മ കൈവശപ്പെടുത്തി. വിവാഹ സമയത്ത് സ്ത്രീധനമൊന്നും വാങ്ങിയിരുന്നില്ലെന്നും മോഹിത് പറയുന്നു. എന്നാല്‍ സ്വത്ത് സ്വന്തം പേരിലാക്കിയില്ലെങ്കില്‍ കുടുംബത്തെയടക്കം കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് പ്രിയ പലപ്പോഴും മോഹിത്തിനെ ഭീഷണിപ്പെടുത്തിയിരുന്നു.

”വീടും സ്ഥലവും സ്വന്തം പേരില്‍ എഴുതിക്കൊടുത്തില്ലെങ്കില്‍ എന്നെയും കുടുംബത്തെയും കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് പ്രിയ പലപ്പോഴും ഭീഷണിപ്പെടുത്തി. സ്ത്രീധനം വാങ്ങിയെന്നു പറഞ്ഞ് കേസിലകപ്പെടുത്തുമെന്നായിരുന്നു ഭീഷണി. അവളുടെ പിതാവ് മനോജ് കുമാർ എനിക്കെതിരെ കള്ളക്കേസ് കൊടുക്കുകയും ചെയ്തു. അവളുടെ സഹോദരൻ കൊല്ലുമെന്ന് ഭീഷണി മുഴക്കി.കുടുംബത്തിന്റെ പിന്തുണയോടെയാണ് എല്ലാ ദിവസവും പ്രിയ വഴക്കടിക്കാറുള്ളത്.”-മോഹിത് വിഡിയോയില്‍ പറയുന്നു.

സ്വന്തം മാതാപിതാക്കളോട് ക്ഷമ ചോദിച്ചാണ് മോഹിത് വിഡിയോ അവസാനിപ്പിക്കുന്നത്. തനിക്ക് മരണശേഷവും നീതി ലഭിക്കുന്നില്ലെങ്കില്‍ ചാരം അഴുക്കു ചാലില്‍ ഒഴുക്കണമെന്നും പറയുന്നുണ്ട്. സ്ത്രീകള്‍ പുരുഷൻമാർക്കെതിരെ കള്ളക്കേസ് ചമച്ചാല്‍ ആരും വിശ്വസിക്കും. എന്നാല്‍ നിരപരാധികളായ പുരുഷൻമാർക്കും നീതി അനിവാര്യമാണ്. ഈ വിഡിയോ ആളുകള്‍ കാണുമ്ബോഴേക്കും താൻ ലോകത്തുനിന്നേ പോകുമെന്നും വിഡിയോയില്‍ സൂചിപ്പിച്ചിട്ടുമുണ്ട്.

Hot Topics

Related Articles