കോട്ടയത്ത് കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീയെ ശല്യം ചെയ്തു; പത്തനംതിട്ട സ്വദേശിയായ എഎസ്‌ഐ പിടിയില്‍

കോട്ടയം: കോട്ടയം കെഎസ്ആര്‍ടിസി ബസ് യാത്രക്കാരിയായ യുവതിയെ ശല്യം ചെയ്ത കേസില്‍ എഎസ്‌ഐ പിടിയില്‍. പത്തനംതിട്ട സ്വദേശിയായ എസ്എസ്‌ഐയെയാണ് സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ സ്ത്രീ രേഖാമൂലം പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ എസ്എസ്‌ഐയെ കെസെടുക്കാതെ വിട്ടയച്ചു.

Advertisements

ചെവ്വാഴ്ച ഉച്ചയോടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലായിരുന്നു നാടകീയ സംഭവങ്ങള്‍. കോട്ടയം ഭാഗത്തേക്ക് വന്ന ബസിനുള്ളില്‍ വച്ച് യുവതിയെ ഒരാള്‍ ശല്യം ചെയ്യുകയായിരുന്നു. ശല്യം അസഹനീയമായതോടെ യുവതി കണ്ടക്ടറോട് പരാതി പറഞ്ഞു. തുടര്‍ന്ന് പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. പരാതിക്കാരിയെയും ശല്യക്കാരനെയും കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. എന്നാല്‍ ഇവിടെയെത്തിയപ്പോഴാണ് പ്രതി എഎസ്‌ഐയാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ യുവതി രേഖാമൂലം പരാതി നല്‍കാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് പൊലീസ് കേസെടുക്കാതെ രണ്ട് പേരെയും വിട്ടയച്ചു.

Hot Topics

Related Articles