ലോക പാമ്പ് ദിനത്തിൽ (WORLD SNAKE DAY) ബോധവൽക്കരണ ക്ലാസ്സ് നടത്തി

കോട്ടയം: കോത്തല, എൻ.എസ്.എസ്. ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കേരളത്തിലെ പാമ്പുകളെക്കുറിച്ചും പാമ്പ് കടിയേറ്റാൽ ചെയ്യേണ്ട അടിയന്തിര കാര്യങ്ങളെക്കുറിച്ചും കടിയേൽക്കാതിരിക്കാനുള്ള മുൻകരുതലുകളെക്കുറിച്ചുമുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. കേരള വനം വന്യജീവി വകുപ്പിൻ്റെയും സർപ്പ സ്നേക്ക്  റെസ്ക്യു പദ്ധതിയുടെയും സഹകരണത്തോടെയാണ് 
ക്ലാസ്സ് സംഘടിപ്പിച്ചത്.

Advertisements

കോട്ടയം പോലീസ് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പോലീസ് ഓഫീസറും, സർപ്പ വോളണ്ടിയറും, ജില്ലാ സർപ്പ എജുക്കേറ്ററും ആയ മുഹമ്മദ് ഷെബിൻ പി എ ,  സർപ്പ വോളണ്ടിയർ രാജേഷ് കടമാഞ്ചിറ എന്നിവർ അവബോധ .ക്ലാസ്സ് എടുത്തു. പ്രധാനാധ്യാപിക ജയശ്രീ, അധ്യാപകരായ പ്രതീഷ്, ജയകുമാർ എന്നിവർ സംസാരിച്ചു.
കേരളത്തിലെ പാമ്പുകളെക്കുറിച്ച് നടത്തിയ ക്ലാസ്സ് കുട്ടികൾക്ക് വളരെയധികം പ്രയോജനകരമായി. പാമ്പുകളെ കണ്ടാൽ കൊല്ലാതിരിക്കുന്നതിനും സർപ്പ വോളണ്ടിയർമാരെ അറിയിക്കുന്നതിനും ക്ലബ്ബ് അംഗങ്ങൾ തീരുമാനമെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

KTM DEOC Forest (District Emergency Operations Centre) – 9188407525
Abeesh, Forest Watcher – +91 89432 49386
Muhammad Shebin P A, SCPO – +91 79075 15738
Prasobh – +91 98465 60282
Vishal – +91 96335 31051

Hot Topics

Related Articles