ലോക രക്തദാന ദിനത്തിൽ രക്തദാതാക്കളെ ആദരിച്ച് അപ്പോളോ അഡ്‌ലക്സ് ആശുപത്രി

കൊച്ചി:- ലോക രക്തദാന ദിനാചരണത്തിൻ്റെ ഭാഗമായി സന്നദ്ധ രക്തദാതാക്കളെ ആദരിച്ച് അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രി. അടിയന്തര ഘട്ടത്തിൽ സ്ഥിരമായി രക്തം ദാനം ചെയ്യുന്ന 45 പേർക്ക് പ്രത്യേക മെമൻ്റോയും ഏറ്റവും കൂടുതൽ തവണ രക്തദാനം ചെയ്ത 15 പേർക്ക് മെമൻ്റോയും കൂടാതെ സൗജന്യ ആരോഗ്യ പരിശോധനാ പാക്കേജും നൽകിയാണ് ദാതാക്കളെ ആദരിച്ചത്.

Advertisements

അനേകം രോഗികൾക്ക് സമയോചിതമായ പരിചരണം സാധ്യമാക്കിയവരാണ് ഇവരെന്നും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനുള്ള ഇത്തരം പ്രവർത്തികളെ ആദരിക്കുന്നുവെന്നും അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി സിഇഒ ഡോ. ഏബൽ ജോർജ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രക്തദാനം ഏതൊരു ആരോഗ്യ സംവിധാനത്തിന്റെയും നിർണായക പിൻ ബലമാണെന്നും രക്ത ദാനത്തിന് സന്നദ്ധരായി മുന്നോട്ട് വരുന്നവരോട് നന്ദിയുണ്ടെന്നും അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ. രമേശ് കുമാർ ആർ പറഞ്ഞു.

സൊസൈറ്റി ഫോർ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ അവേർനെസ് അപ്പോളോ അഡ്‌ലക്സ് ആശുപത്രിയെ 2025ലെ മികച്ച മാതൃകാ രക്തദാതാക്കളുടെ സംഘങ്ങളിലൊന്നായി തിരഞ്ഞെടുത്തു. സംസ്ഥാനത്തെ 130ലധികം കേന്ദ്രങ്ങളിൽ നിന്ന് നാറ്റ് അംഗീകാരം ലഭിച്ച 15 മാതൃകാ രക്ത കേന്ദ്രങ്ങളിൽ ഒന്നായിട്ടാണ് അപ്പോളോ അഡ്‌ലക്സ് ആശുപത്രി തിരഞ്ഞെടുക്കപ്പെട്ടത്. രക്ത പരിശോധനയിലും സുരക്ഷയിലും ഉയർന്ന നിലവാരത്തോടുള്ള ആശുപത്രിയുടെ പ്രതിബദ്ധതയാണ് ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നത്.

Hot Topics

Related Articles