ഏകദിന ലോകകപ്പില്‍ കളിപ്പിക്കില്ല ; ശിവർ ധവാന് ബിസിസിഐയുടെ ചുവപ്പ് കൊടി ; പ്രധാന ഓപ്പണറായി എത്തുക ഇന്ത്യയുടെ പുതിയ ഗില്ലാടി

സ്പോർട്സ് ഡെസ്ക്ക് : ഒക്ടോബറില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി ശിഖര്‍ ധവാന്‍ കളിക്കില്ല. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ധവാനെ പരിഗണിക്കുന്നില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.രോഹിത് ശര്‍മയ്ക്കൊപ്പം ശുഭ്മാന്‍ ഗില്ലിനെയാണ് പ്രധാന ഓപ്പണറായി ബിസിസിഐ പരിഗണിക്കുന്നത്. ബാക്കപ്പ് ഓപ്പണര്‍മാരായി യഷ്വസി ജയ്സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ എന്നിവരെ പരിഗണിക്കും.

Advertisements

സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലെ ക്രിക്കറ്റിലേക്ക് ബിസിസിഐ ഇന്ത്യന്‍ ടീമിനെ അയക്കാന്‍ ആലോചിക്കുന്നുണ്ട്. ലോകകപ്പിന് തൊട്ടുമുന്‍പായി നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ രണ്ടാം നിര ടീമായിരിക്കും കളിക്കുക. ഈ ടീമിലേക്കാണ് ധവാനെ ഇപ്പോള്‍ പരിഗണിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതുകൊണ്ട് തന്നെ ലോകകപ്പ് ടീമില്‍ ധവാന്‍ ഉണ്ടാകില്ലെന്ന് ഉറപ്പായി കഴിഞ്ഞു. ഏകദിന ലോകകപ്പ് ടീമില്‍ സബ്സ്റ്റിറ്റിയൂട്ട് ആയി പോലും ധവാനെ പരിഗണിക്കാന്‍ ബിസിസിഐ താല്‍പര്യപ്പെടുന്നില്ല. യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് ഇത്. അതേസമയം രോഹിത് ശര്‍മ, വിരാട് കോലി, കെ.എല്‍.രാഹുല്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ ടീമില്‍ ഉണ്ടാകും.

Hot Topics

Related Articles