തിരുവല്ല : ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റൽ, ബിലീവേഴ്സ് ഇൻറർനാഷണൽ ഹാർട്ട് സെൻ്ററിൻ്റെ നേതൃത്വത്തിൽ ലോക ഹൃദയ ദിന സന്ദേശമായ ‘യൂസ് ഹാർട്ട് ഫോർ ആക്ഷൻ’ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സൈക്കിൾ റാലി സംഘടിപ്പിച്ചു. ബിലീവേഴ്സ് ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടറും, ചീഫ് പീഡിയാട്രിക് കാർഡിയാക്ക് സർജനുമായ ഡോ ജോൺ വലിയത്ത് ഫ്ലാഗ് ഓഫ് നിർവഹിച്ചു. അൻപതിലധികം പേർ പങ്കെടുത്ത സൈക്കിൾ റാലി രാവിലെ 6:00ന് ഹോസ്പിറ്റലിൽ നിന്നും പുറപ്പെട്ട് പൊടിയാടി, നെടുംപുറം വഴി തിരുവല്ല ബിലീവേഴ്സ് സിറ്റി ക്ലിനിക്കിൽ അവസാനിച്ചു. ഹോസ്പിറ്റലിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെയും ജീവനക്കാരുടെയും ഒപ്പം വിവിധ പ്രായത്തിലുള്ള ആളുകളുടെയും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു.
വ്യായാമം ചെയ്യുമ്പോൾ ശ്വാസോച്ഛ്വാസം കൂടുകയും, ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം വർദ്ധിക്കുകയും, കൂടുതൽ ഓക്സിജൻ ശരീരത്തിലേക്ക് എത്തുകയും ചെയ്യും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം യുവത്വം നിലനിർത്തുന്നതിനും സഹായിക്കും. ഹൃദയരോഗ്യവുമായി ബന്ധപ്പെട്ട് ഒരു പതിറ്റാണ്ടായി പൊതുജനങ്ങൾക്കിടയിൽ നടത്തിവരുന്ന ബോധവൽക്കരണ പരിപാടിയുടെ തുടർച്ചയായി ഇത് മാറിയെന്ന് ഫ്ലാഗ് ഓഫ് നിർവഹിച്ചുകൊണ്ട് ഡോ ജോൺ വലിയത്ത് പറഞ്ഞു. ഹൃദയാരോഗ്യ പരിശോധനയ്ക്കായി ഒരു മാസം നീണ്ടു നിൽക്കുന്ന പ്രത്യേക പാക്കേജും ഹോസ്പിറ്റൽ ലഭ്യമാക്കിയിട്ടുണ്ട്. അഡൾട്ട് കാർഡിയാക് സർജൻ ഡോ കണ്ണൻ നായർ, കാർഡിയാക് അനസ്തേഷ്യോളജിസ്റ്റ് ഡോ ബെൻസൺ എബ്രഹാം എന്നിവർക്കൊപ്പം കാർഡിയോളജി വിഭാഗത്തിലെ വിവിധ ജീവനക്കാരും നേതൃത്വം വഹിച്ചു.