തലയോലപ്പറമ്പ്: മണ്ണ് പര്യവേഷണ, മണ്ണ് സംരക്ഷണ വകുപ്പും സംസ്ഥാന തണ്ണീര്‍ത്തട അതോറിട്ടിയും (സ്വാക്) ചേര്‍ന്ന് കരിയാര്‍ നീര്‍ത്തട പദ്ധതിയുടെ ഭാഗമായി ലോക വനദിനത്തില്‍ ഹരിതവനം (മിയാവാക്കി) ഡെമോണ്‍സ്‌ട്രേഷന്‍ ക്ലാസും കര്‍ഷകര്‍ക്കുള്ള പരിശീലന പരിപാടിയും സംഘടിപ്പിച്ചു. തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജ് ഐക്യുഎസിയുടെയും ഇംഗ്ലീഷ് വിഭാഗത്തിന്റെ സഹകരണത്തോടെ നടത്തിയ പരിപാടി തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ആര്‍.അനിത അധ്യക്ഷത വഹിച്ചു. ഫലവൃക്ഷ തൈകളുടെ വിതരണവും പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അഞ്ജു എം ഉണ്ണികൃഷ്ണന്‍, എം.ടി ജയമ്മ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ അനുമേരി ഫിലിപ്പ്, കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി കെ.എസ് ഇന്ദു എന്നിവര്‍ പ്രസംഗിച്ചു. ഹരിതകേരള മിഷന്‍ സീനിയര്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഇ.പി സോമന്‍ മിയാവാക്കി നീര്‍ത്തട സംരക്ഷണ ക്ലാസ് നയിച്ചു. തുടര്‍ന്ന് പ്രവൃത്തി പരിശീലനവും നടന്നു.