കോട്ടയം: ലോകസംഗീത ദിനാഘോഷത്തിന്റെ ഭാഗമായി ആത്മയുടെ കരോക്കെ ചലച്ചിത്ര ഗാനമത്സരത്തിലേയ്ക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു. ചിൽഡ്രൻസ് ലൈബ്രറി പാർക്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. ജൂൺ എട്ടിനും, ജൂൺ ഒൻപതിനും ജൂൺ 16 നും ജൂൺ 17നുമായാണ് പരിപാടി നടക്കുക. അഞ്ച് കാറ്റഗറിയായാണ് പരിപാടി നടക്കുക. രജിസ്‌ട്രേഷൻ ഫീസ് 200 രൂപയാണ്. ഓൺലൈൻവഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. കാറ്റഗറി നാലിനും, അഞ്ചിനും ജൂൺ അഞ്ചിനാണ് അവസാന തീയതി. കാറ്റഗറി ഒന്നിനും രണ്ടിനും മൂന്നിനും ജൂൺ13 നാണ് അവസാന തീയതി. വിശദവിവരങ്ങൾ ഫോൺ – 9446584600.
Advertisements