ലോക ഭിന്നശേഷി ദിനാചരണവും ഇൻക്ലൂസ്സിവ് കായികോത്സവ പ്രഖ്യാപനവും നടത്തി 

ഏറ്റുമാനൂർ :  ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനാചരണ സമ്മേളനവും , കായികോത്സവും   പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്‌ഘാടനം ചെയ്തു.  അതിരമ്പുഴ  ചന്തക്കവലയിൽ നിന്നും ആരംഭിച്ച വിളംബര ജാഥയോടെയാണ് പരിപാടികൾ ആരംഭിച്ചത് .  ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ , വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ തുടങ്ങിയവർക്ക് ഒപ്പം  

Advertisements

സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ബാൻ്റ് ടീം, സെൻ്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾഎൻസിസി ടീം, ഗവ. ടി ടി ഐ  അധ്യാപക വിദ്യാർഥികൾ തുടങ്ങിയവർ റാലിയിൽ പങ്കുചേർന്നു. ഭിന്നശേഷി വിഭാഗത്തോട്  ഐക്യദാർഡ്യം പ്രഖ്യാപിച്ച് നടന്ന ബിഗ് ക്യാൻവാസിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡ്ൻറ് സജി തടത്തിൽ ആദ്യ കയ്യൊപ്പ് പതിച്ചു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജയിംസ്   തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് , പുന്നത്തുറ ഗവ.യു. പി സ്കൂൾ അധ്യാപകൻ ജോബിൻ കെ.ജെ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗ്രാമപഞ്ചായത്ത് മെമ്പർ ജോസ്  അമ്പലക്കുളം, ഗവ:ടി.ടി.ഐ പ്രിൻസിപ്പൽ ജയകുമാർ,സെൻ്റ് മേരീസ് എൽ പി സ്കൂൾ പ്രധാന അധ്യാപിക ഡെയ്സമ്മ ദേവസ്യ ,   ബി പി സി ആഷ ജോർജ് , അനീഷ് നാരായണൻ , സി.ആർ . സി കോർഡിനേറ്റർ അശ്വനി പി.ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles