വൈക്കം: വൈസ് മെൻ ക്ലബ്ബ് വൈക്കം ടെമ്പിൾ സിറ്റിയുടെ ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. വൈക്കം ലേക്സിറ്റി റോട്ടറി ഹാളിൽ നടന്ന യോഗത്തിൽ റീജിയണൽ ഡയറക്‌ടർ ഡോ.സാജു.എം. കറുത്തേടം ക്ലബിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ആർടി ആൻ്റ് റീജിയണൽ ഡയറക്ടർ പി.ജെ.കുര്യച്ചൻ, റീജിയണൽ സെക്രട്ടറി ബെന്നിപോൾ, ഡിസ്ട്രിക്ട് ഗവർണർ ബിനോയ് പൗലോസ്, സെക്രട്ടറി ഡോ.ടെറിതോമസ് ഇടത്തൊട്ടി,ഡോ.ലിജോ പോൾ, സെക്രട്ടറിമഞ്ജു സക്കറിയ തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി ഡോ.അനൂപ് കുമാർ രവീന്ദ്രനാഥ് (പ്രസിഡൻ്റ്), രാജൻപൊതി
(സെക്രട്ടറി), ഡി. നാരായണന്‍ (ട്രഷറർ), വിനീത അനൂപ്കുമാർ, ഗൗരിക്ഷ്മി എന്നിവർ സ്ഥാനമേറ്റു.
Advertisements