കൊച്ചി : എറണാകുളം ജില്ലയിലെ ചാലയ്ക്കപ്പാറയിൽ നിന്നും സെപ്റ്റംബർ മൂന്നാം തീയതി രാവിലെ മുതൽ, മാനസികാസ്വാസ്ഥ്യമുള്ള കുമാരി എന്ന 58 വയസുകാരിയെ കാണാനില്ലന്ന് പരാതി. അന്വേഷണത്തിൽ അന്നേദിവസം 10.30 നോടടുത്ത് കോട്ടയത്തിനടുത്തുള്ള മാങ്ങാനം ക്രൈസ്താവാശ്രമത്തിൽ മുൻപ് അവിടെ പഠിച്ചിരുന്ന മകനെത്തേടിച്ചെന്നതായ് അറിവുകിട്ടി. അവിടെനിന്ന് എങ്ങോട്ടുപോയെന്ന് ആർക്കുമറിയില്ല. അഞ്ചരഅടിഉയരം, കറുത്തനിറം, നരച്ച അല്പം ജഢകെട്ടിയമുടി, മുൻനിരയിലെ നാലഞ്ചുപല്ലുകൾ നഷ്ടമായിട്ടുണ്ട്. നിറം മങ്ങിയ റോൾഡ്ഗോൾഡിന്റെ ഒരു മാലയും രണ്ട് വളകളും ധരിച്ചിട്ടുണ്ട്. കാണാതാവുമ്പോൾ നീല നിറമുള്ള സാരിയാണ് വേഷം. മുളന്തുരുത്തി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ 9496302744 എന്ന നമ്പറിലോ വിവരം അറിയിക്കുക.
എറണാകുളം സ്വദേശിയായ മാനസികാസ്വാസ്ഥ്യമുള്ള വീട്ടമ്മയെ കാണാനില്ല എന്ന് പരാതി
