ന്യൂഡൽഹി : ഒന്നിലധികം സിം ഉപയോഗിക്കുന്ന ഇന്ത്യക്കാർക്ക് ആശങ്ക ഉയർത്തുന്ന ഒരു റിപ്പോർട്ട് വന്നിരിക്കുന്നു. സിം കാർഡുകള്‍ വാലിഡിറ്റി നിലനിർത്തി കൊണ്ടുപോകുന്നതിന് ഇനി ചിലവ് കൂടും എന്നാണ് പുതിയ റിപ്പോർട്ട് പറയുന്നത്. അതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് മൂന്ന് മാസത്തിനകം വരാൻ പോകുന്ന റീച്ചാർജ് നിരക്ക് വർധനയാണ്. ലോക്സഭാ ഇലക്ഷന് ശേഷം ഇന്ത്യയിലെ ടെലിക്കോം താരിഫ് നിരക്ക് വർധന ഉണ്ടാകും എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകള്‍ വന്നിരുന്നതാണ്. ഈ റിപ്പോർട്ടിന്റെ ചുവട് പിടിച്ചുകൊണ്ടാണ് ഒന്നിലധികം സിം ഉപയോഗിക്കുന്നവരുടെ അവസ്ഥ ഇനി എന്താകും എന്ന ചർച്ച ഉയർന്നത്. ഒരു സിം ഉപയോഗിക്കാൻ തന്നെ ഇനി ചിലവ്കൂടും.
അങ്ങനെയൊരു അവസ്ഥയില്‍ ഒന്നിലധികം സിം ഉപയോഗിക്കാൻ ആളുകള്‍ നല്ലൊരു തുക മുടക്കേണ്ടിവരും. എത്ര ഉപയോക്താക്കള്‍ ഇതിന് തയാറാകും എന്നതാണ് ഉയരുന്ന ചോദ്യം. ഇന്ത്യയില്‍ ഔദ്യോഗികമായി ടെലിക്കോം നിരക്കുകള്‍ ഉയർന്നത് 2021ല്‍ ആണ്. അതിനാല്‍ നിരക്ക് വർധന അനിവാര്യമാണ് എന്നാണ് ടെലിക്കോം കമ്ബനികളുടെ വാദം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
5ജിക്കായും മറ്റും ധാരാളം ഫണ്ട് ഇറക്കിയതിനാല്‍ ജിയോയ്ക്കും എയർടെലിനും വരുമാനം വർധിപ്പിച്ചേ മതിയാകൂ. വിഐക്കും 5ജി അവതരിപ്പിക്കാനും നിലനില്ക്കാനും വരുമാനം കണ്ടെത്തേണ്ടതുണ്ട്. അതിനാല്‍ നിരക്ക് വർധന എന്നത് അനിവാര്യമാണ് എന്നാണ് ടെലിക്കോം കമ്ബനികളുടെ മനസിലിരിപ്പ്. എന്നാല്‍ അവസാനം നിരക്ക് കൂട്ടിയത് 2021ലാണ് എന്ന് പറയുമ്ബോള്‍ തന്നെ അന്നുണ്ടായിരുന്ന അടിസ്ഥാന നിരക്കല്ല ഇപ്പോഴുള്ളത് എന്നതും കണക്കിലെടുക്കണം.
2021ലെ താരിഫ് വർധനയ്ക്ക് ശേഷവും ഇന്ത്യയില്‍ ടെലിക്കോം നിരക്കുകള്‍ വർധിച്ചു എന്നതാണ് യാഥാർഥ്യം. വാലിഡിറ്റി നില നിർത്താനുള്ള ഏറ്റവും ചെലവു കുറഞ്ഞ പ്ലാനുകള്‍ പിൻവലിച്ച് പകരം പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് ടെലിക്കോം കമ്ബനികള്‍ പരോക്ഷമായി നിരക്ക് വർധന നടത്തിയത്. 2023ല്‍ 99 രൂപയ്ക്ക് ലഭ്യമായിരുന്ന അടിസ്ഥാന പ്ലാൻ എയർടെല്‍ പിൻവലിച്ചു.
അതോടെ തൊട്ടടുത്ത നിരക്ക് കുറഞ്ഞ പ്ലാൻ എന്ന നിലയില്‍ 155 രൂപയുടെ പ്ലാൻ എയർടെല്‍ വാലിഡിറ്റി നിലനിർത്തുന്നതിനുള്ള അടിസ്ഥാന പ്ലാനായി മാറി. അങ്ങനെ എയർടെലിന്റെ അടിസ്ഥാന പ്ലാനിന്റെ നിരക്ക് 99ല്‍ നിന്ന് ഒറ്റയടിക്ക് 155 രൂപയിലേക്ക് ഉയർന്നു. ഇപ്പോള്‍ എയർടെലിന്റെയും ജിയോയുടെയും അടിസ്ഥാന പ്ലാനുകള്‍ ഏതാണ്ട് 150 രൂപയ്ക്കടുത്ത് ചെലവിലാണ് ലഭ്യമാകുക.
കുറഞ്ഞ വരുമാനമുള്ള ആളുകളെ സംബന്ധിച്ചിടത്തോളം പ്രതിമാസം കുറഞ്ഞത് 150 രൂപയെങ്കിലും റീച്ചാർജിനായി മുടക്കണം എന്നത് വലിയ ബാധ്യതയാണ്. അങ്ങനെയുള്ള സാഹചര്യത്തിലാണ് ഒരു നിരക്ക് വർധന പടിവാതിലില്‍ എത്തി നില്‍ക്കുന്നത്. ഈ നിരക്ക് വർധനയില്‍ 20 മുതല്‍ 25 ശതമാനം വരെ നിരക്കുകള്‍ ഉയർന്നേക്കാം എന്നാണ് ഈ മേഖലയിലെ വിദഗ്ധർ നിരീക്ഷിക്കുന്നത്.
അതായത് ഇപ്പോള്‍ അടിസ്ഥാന പ്ലാനിനായി മുടക്കുന്ന 150 രൂപയില്‍ നിന്ന് ടെലിക്കോം നിരക്ക് 180-200 രൂപയിലേക്ക് കുതിച്ചുയരും. അതോടെ സാധാരണക്കാർ പ്രതിസന്ധിയിലാകും. എങ്കിലും കാര്യങ്ങള്‍ നടക്കണം എന്നതിനാല്‍ വരിക്കാർ ഈ നിരക്ക് വർധന മനസില്ലാമനസോടെ അംഗീകരിക്കുമെന്നും നിരീക്ഷകർ പറയുന്നു. ജിയോയുടെയും എയർടെലിന്റെയും വരിക്കാരില്‍ ഭൂരിഭാഗവും നല്ല ജോലിയും ശമ്ബളവും ഉള്ളവരാണ്.
അതായത് ഇപ്പോള്‍ അടിസ്ഥാന പ്ലാനിനായി മുടക്കുന്ന 150 രൂപയില്‍ നിന്ന് ടെലിക്കോം നിരക്ക് 180-200 രൂപയിലേക്ക് കുതിച്ചുയരും. അതോടെ സാധാരണക്കാർ പ്രതിസന്ധിയിലാകും. എങ്കിലും കാര്യങ്ങള്‍ നടക്കണം എന്നതിനാല്‍ വരിക്കാർ ഈ നിരക്ക് വർധന മനസില്ലാമനസോടെ അംഗീകരിക്കുമെന്നും നിരീക്ഷകർ പറയുന്നു. അതായത് നിരക്ക് വർധനയുടെ പേരില്‍ ആളുകള്‍ കണക്ഷൻ ഉപേക്ഷിച്ച് മറ്റ് കമ്ബനികളിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നില്ല.
ജിയോയുടെയും എയർടെലിന്റെയും വരിക്കാരില്‍ ഭൂരിഭാഗവും നല്ല ജോലിയും ശമ്ബളവും ഉള്ളവരാണ്. അവർ നിരക്ക് വർധനയുമായി പൊരുത്തപ്പെടും. തെരഞ്ഞെടുക്കാൻ മറ്റ് അനുയോജ്യമായ ബദല്‍ ഓപ്ഷനുകള്‍ ഇല്ല എന്നതാണ് മറ്റൊരുകാര്യം. എങ്കിലും രണ്ട് സിം ഉള്ളവർ ചിലപ്പോള്‍ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി രണ്ടാമത്തെ സിം റീച്ചാർജ് ചെയ്യുന്നത് കുറയ്ക്കുകയോ അത് അനാവശ്യമാണെന്ന് തോന്നി ഒഴിവാക്കുകയോ ചെയ്തേക്കും.
ഇപ്പോള്‍ കൂടുതല്‍ പേരും പ്രധാന സിം ആയി ഉപയോഗിക്കുന്നത് ജിയോ, എയർടെല്‍ എന്നിവയുടെ സിം ആണ്. സെക്കൻഡ് സിം ആയി വിഐ, ബിഎസ്എൻഎല്‍ എന്നിവയുടെ സിം ഉപയോഗിക്കുന്നു. നിരക്ക് വർധനയ്ക്ക് ശേഷം സെക്കൻഡറി സിം ഉപേക്ഷിക്കുന്ന പ്രവണത രൂപപ്പെട്ടാല്‍ കൂടുതല്‍ തിരിച്ചടിയാകുക ഈ കമ്ബനികള്‍ക്കായിരിക്കും.