പുതുവത്സര ദിനത്തിൽ മണിപ്പുഴയിലെ കട കത്തിച്ച സംഭവം: യൂത്ത് കോൺഗ്രസ് നേതാവ് യദു സി.നായരെ സസ്‌പെന്റ് ചെയ്തു; സസ്‌പെന്റ് ചെയ്തത് പാർട്ടി പദവികളിൽ നിന്നും

കോട്ടയം: പുതുവത്സരദിനത്തിൽ മണിപ്പുഴയിലെ കട കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവിനെതിരെ അച്ചടക്ക നടപടി. യൂത്ത് കോൺഗ്രസ് നേതാവ് യദു സി.നായർക്കെതിരെയാണ് അച്ചടക്ക നടപടിയെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യദുവിനെ പ്രതിയാക്കി ചിങ്ങവനം പൊലീസ് കേസും എടുത്തിരുന്നു. ഈ കേസിൽ യദു ഒന്നാം പ്രതിയാണ്. നിലവിൽ യദു ഒളിവിൽ കഴിയുകയാണ്. ഇതിനിടെയാണ് ഇപ്പോൾ യദുവിനെ പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും പുറത്താക്കിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോമോൻ ജോസ് ആണ് ഇതു സംബന്ധിച്ചുള്ള തീരുമാനം എടുത്തത്. നിലവിൽ യൂത്ത് കോൺഗ്രസിന്റെ എല്ലാ ഭാരവാഹിത്വത്തിൽ നിന്നും യദുവിനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. പുതുവർഷ പുലരിയിലാണ് മണിപ്പുഴയിൽ പ്രവർത്തിക്കുന്ന മാടക്കട കത്തി നശിച്ചത്. ആക്രമണത്തിന് പിന്നിൽ യദുവാണ് എന്നാണ് കട ഉടമ അടക്കമുള്ളവർ പൊലീസിനു മൊഴി നൽകിയത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ യദുവിനെതിരെ പാർട്ടി നടപടിയെടുത്തിരിക്കുന്നത്.

Advertisements

Hot Topics

Related Articles