ചിങ്ങവനം : ക്നാനായ സഭയിലെ വിവാദങ്ങൾക്ക് പുതിയ വഴിത്തിരിവ്. ക്നാനായ സമുദായത്തിലെ വൈദികർ നാളെ സമുദായ ആസ്ഥാനമായ ചിങ്ങവനം മോർ അഫ്രം സെമിനാരിയുടെ മുൻപിൽ പ്രാർത്ഥനാ യജ്ഞം നടത്തുന്നുന്നു. ക്നാനായ സമുദായത്തിലെ വൈദികരോടുള്ള അന്യായമായ നടപടികളിൽ പ്രതിഷേധിച്ചാണ് നടപടി. ജൂലൈ 18 വ്യാഴാഴ്ച രാവിലെ പത്തുമണി മുതൽ ഉച്ചക്ക് ഒരുമണിവരെ നടക്കുന്ന പ്രാർത്ഥനാ യജ്ഞം മുൻ വൈദിക ട്രസ്റ്റി റവ ഫാ. തോമസ് എബ്രഹാം കടപ്പനങ്ങാട് ഉദ്ഘാടനം ചെയ്യും. അന്ത്യോഖ്യ സിംഹസനത്തോടുള്ള ഭക്തിയും കൂറും വിധേയത്വവും വിശ്വാസവും പ്രഖ്യാപിച്ചും സമുദായത്തിൽ സമാധാനം പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് കൂടിയാണ് ധർണ നടത്തുക.
Advertisements