കോട്ടയം: യുവജനങ്ങൾ രാജ്യത്തിൻ്റെ സമ്പത്താണെന്നും രാജ്യത്തിനകത്ത് മികച്ച സ്ഥാപനങ്ങളിൽ പഠിക്കുവാനും ജോലി ചെയ്യുവാനും ജീവിക്കുവാനുമുള്ള സാഹചര്യം സൃഷ്ടിക്കപെടണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കുഴിമറ്റം വൈ.എം.സി.എ. പ്രവർത്തനോദ്ഘാടനവും 10 ,+2 ഉന്നത വിജയികൾക്കുള്ള ആദരവും നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ് കുട്ടികൾക്ക് നോട്ട് ബുക്ക് , കുട , പെൻസിൽ പൗച്ച് എന്നിവയും വിതരണം ചെയ്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള വൃക്ഷതൈ വിതരണവും നടന്നു. വൈ.എം.സി.എ. പ്രസിഡൻ്റ് രഞ്ജു കെ മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുഴിമറ്റം പള്ളി വികാരി ഫാ. കുര്യൻ തോമസ് , ജില്ലാ പഞ്ചായത്ത് അംഗം പി.കെ. വൈശാഖ് , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എബിസൺ കെ ഏബ്രഹാം ,ബിനിമോൾ സനൽകുമാർ , വൈ.എം.സി.എ. സംസ്ഥാന പരിസ്ഥിതി ബോർഡ് ചെയർമാൻ ജോർജ് മാത്യു , കോട്ടയം സബ് റീജിയൺ ചെയർമാൻ ജോമി കുര്യാക്കോസ് , കുഴിമറ്റം പള്ളി ട്രസ്റ്റി പി.കെ. ഷായി , സെക്രട്ടറി റോഷിൻ ഫിലിപ്പ് , ബാലജനസഖ്യം കോട്ടയം മേഖലാ പ്രസിഡൻ്റ് ബെൽവ മറിയം ബിജു , സെക്രട്ടറി അരുൺ മർക്കോസ് , ട്രഷറർ കുരുവിള വർഗീസ് എന്നിവർ പ്രസംഗിച്ചു.