കോട്ടയം : വൈ.എം.സി.എ സംഘടിപ്പിക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ചു ഗാന്ധിനഗർ റോട്ടറി ക്ലബ്ബുമായി ചേർന്ന് സ്ഥാപനങ്ങൾക്കും ക്ലബ്ബുകൾക്കുമായി അത്ത പൂക്കള മത്സരം ആഗസ്റ്റ് 30 ശനിയാഴ്ച രാവിലെ 9 മുതൽ 12 മണി വരെ കോട്ടയം വൈ എം സി എ ഹാളിൽ നടക്കും. ഉച്ചകഴിഞ്ഞു രണ്ട് മണി മുതൽ കോട്ടയം വൈ.ഡബ്ലിയു.സി.എ യുമായി ചേർന്ന് കുടുംബശ്രീ യൂണിറ്റുകൾക്കായി തിരുവാതിര മത്സരവും സംഘടിപ്പിക്കും. രണ്ടു മത്സരങ്ങളിലും വിജയികളാകുന്ന ഒന്ന് മുതൽ മൂന്നു വരെ സ്ഥാനക്കാർക്ക് സിഡ്നി മോണ്ടിസ്സോറി സ്കൂൾ, ബിർള ഓപസ് പെയിന്റ്, മാർക്ക് ഇൻ ടെക് എന്നിവർ സ്പോൺസർ ചെയ്തിട്ടുള്ള ക്യാഷ് അവാർഡുകൾ യഥാക്രമം 10,000, 7500, 5000 നൽകുന്നതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 12 ടീമിന് മാത്രമേ പ്രവേശനം ഉണ്ടാകൂ. രെജിസ്ട്രേഷൻ സൗജന്യമാണ്.
വിശദ വിവരങ്ങൾക്കും രെജിസ്ട്രേഷനും ബന്ധപെടുക ഫോൺ 94471 24222, 94005 09367.
വൈ.എം.സി.എ ഓണാഘോഷം: പൂക്കള മത്സരവും തിരുവാതിരയും ആഗസ്റ്റ് 30 ന്

Advertisements