കോട്ടയം: വൈഎംസിഎ സബ് റീജിയന്റെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായുള്ള ഹരിതഗ്രാമം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം വലിയ പള്ളിയില്‍ ക്നാനായ സമുദായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസ് കുമാരനല്ലൂര്‍ യൂണിറ്റ് സെക്രട്ടറി രാജന്‍ സഖറിയായ്ക്കു വൃക്ഷതൈ നല്‍കി നിര്‍വഹിച്ചു. ചെയര്‍മാന്‍ ലിജോ പാറെക്കുന്നുംപുറം അധ്യക്ഷതവഹിച്ചു. ജനറല്‍ കണ്‍വീനര്‍ ജോമി കുര്യാക്കോസ്, കണ്‍വീനര്‍മാരായ എം.സി. ജോസഫ്, ജോസ് പുന്നൂസ്, ജയിന്‍ ജോണ്‍, കെ.എ. തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Advertisements