കോട്ടയം : വൈ എം സി എ കോട്ടയം സബ് റീജിയന്റെ നേതൃത്വത്തിൽ കുഴിമറ്റം ബഥനി ആശ്രമത്തിൽ സംഘടിപ്പിച്ച വനിതാ സംഗമം വൈ എം സി എ സംസ്ഥാന വനിതാ ഫോറം ചെയർപേഴ്സൺ ജൂലി അനിൽ ഉദ്ഘാടനം ചെയ്തു. പ്രൊഫ മേരി മാത്യു ഇന്നത്തെ വനിത എന്ന വിഷയത്തിൽ ക്ലാസിന് നേതൃത്വം നൽകി. സബ് റീജിയൺ വനിതാ ഫോറം ചെയർപേഴ്സൺ ശ്രീമതി ആശാ തോമസ് അധ്യക്ഷത വഹിച്ചു. വെരി റവ. ജോസഫ് റമ്പാൻ , സബ് റീജിയൺ ചെയർമാൻ ജോബി ജെയ്ക്ക് ജോർജ് , ജനറൽ കൺവീനർ റോയി പി ജോർജ് , രഞ്ജു കെ മാത്യു , അരുൺ മർക്കോസ് , ലിജോ പാറെക്കുന്നുംപുറം, വത്സമ്മ ബാബു ബാബുക്കുട്ടി എന്നിവർ പ്രസംഗിച്ചു. മുതിർന്ന വനിതാ വൈ എം സി എ പ്രവർത്തകരെ യോഗത്തിൽ ആദരിച്ചു.
Advertisements