യോദ്ധാവ് ; ലഹരിയെ  വേരോടെ പിഴുതെറിഞ്ഞ് നല്ലൊരു സമൂഹാന്തരീക്ഷം സൃഷ്ടിക്കാൻ പുതിയ പദ്ധതിയുമായി കേരള പൊലീസ് 

എങ്ങനെ നോക്കിവളർത്തിയതാണ് സാറേ…എന്നിട്ടും ഇവൻ ഇങ്ങനെയായി മാതാപിതാക്കളുടെ ഇത്തരം വിഷമത്തിൽ മക്കളോടുള്ള അവരുടെ മുഴുവൻ സംരക്ഷണവും അറിയാമെങ്കിലും കൂടുതൽ സംസാരിക്കുമ്പോഴാണ് അവർ ചുറ്റുപാടിനെ മനസിലാക്കാനോ അറിയാനോ സമൂഹവുമായി പരസ്പരം സംവദിക്കാനോ എന്തിന് അയൽപക്കത്തെ പോലും അറിയാൻ താല്പര്യപെട്ടിരുന്നില്ല എന്ന് മനസിലാകുന്നത്. സമൂഹത്തിൻെറ സ്വഭാവവും ഗതിയും നമ്മുടെ മക്കളെ സ്വാധീനിക്കുന്നുണ്ട് എന്ന വസ്തുത മറക്കാതിരിക്കുക. നാം നമ്മുടെ ചുറ്റുപാടിലെ നല്ല വ്യക്തിത്വങ്ങളെ അംഗീകരിക്കാൻ തയ്യാറാകേണ്ടതുണ്ട്,  അവരുടെ നേട്ടങ്ങളില്‍ പ്രോത്സാഹനം നടത്തുക,  അവരുടെ ദുഃഖത്തിലും സന്തോഷത്തിലും അവരുമായി ഇടപഴകുക. അടുത്തുള്ളവരുമായി അടുത്തറിയുക. 

Advertisements

ഇത്തരത്തിൽ സമൂഹത്തിലേക്ക് ഇറങ്ങിചെല്ലുന്നതോടുകൂടി നമുക്കിടയിലുള്ള പല ദൂഷ്യവശങ്ങളെകുറിച്ചും നാം അടുത്തറിയും. അതിലൂടെ സമൂഹത്തെ വഴിതെറ്റിക്കുന്ന വ്യക്തിത്വങ്ങളെ തിരിച്ചറിയുകയും  അവരെ വേരോടെ പിഴുതെറിഞ്ഞ് നല്ലൊരു സമൂഹാന്തരീക്ഷം സൃഷ്ടിക്കാനും നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. ഞങ്ങൾ കൂടെയുണ്ട്. ലഹരി വിരുദ്ധപ്രവർത്തനങ്ങളെ കുറിച്ച്  അറിയിക്കുക. യോദ്ധാവ്- 9995966666 നാർക്കോട്ടിക് സെൽ- 9497927797 എമർജൻസി – 112

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.