കോട്ടയം : സംസ്ഥാന സർക്കാരിന്റെയും കേരള പോലീസിന്റെയും യോദ്ധാവ് ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. കോട്ടയം വെസ്റ്റ് ജനമൈത്രി പോലീസും, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം യൂണിറ്റും സംയുക്തമായാണ് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും,
സത്യപ്രതിജ്ഞയും നടത്തിയത്. കാരാപ്പുഴ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ക്ലാസ് നടന്നത്. ക്ലാസിലും യോഗത്തിലും പ്രധാനാധ്യാപിക യമുന എസ് നായർ അധ്യക്ഷത വഹിച്ചു. യോഗവും ബോധവത്കരണ ക്ലാസും കോട്ടയം വെസ്റ്റ് പ്രിൻസിപ്പൽ എസ് ഐ ടി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. തുടർന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡന്റ് എൻ.പ്രതീഷ് മുഖ്യപ്രഭാഷണം നടത്തി. കോട്ടയം യൂണിറ്റ് പ്രസിഡന്റ് മനോജ് കുമാർ, സെക്രട്ടറി എ.എസ് പ്രേമി, ജില്ലാ ജോയിന്റ് സെക്രട്ടറി അനിയൻ ജേക്കബ്, യൂണിറ്റ് ട്രഷറർ കെ. സുകുമാർ , ബീറ്റ് ഓഫിസർമാരായ രതീഷ് , ജിയോ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം കുട്ടികൾക്കുള്ള പഠനോപകരണവും നൽകുകയും , മധുര വിതരണവും നടത്തുകയും ചെയ്തു.
യോദ്ധാവ് പദ്ധതി : കോട്ടയം വെസ്റ്റ് ജനമൈത്രി പോലീസും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനും ചേർന്ന് ലഹരി വിരുദ്ധ ക്ലാസ് നടത്തി ; വീഡിയോ കാണാം
Advertisements